ഐ.പി.സി യു എ ഇ റീജിയൻ സംയുക്ത ആരാധന ഡിസംബർ 2 ന്

ദുബായ് : യു എ യിലെ ഐ പി സി സഭകളുടെ സംയുക്ത ആരാധന യു എ ഇ ദേശീയ ദിനത്തിൽ രാവിലെ 9 മണി മുതൽ വർഷിപ്പ്‌ സെന്റർ മെയിൻ ഹാളിൽ വെച്ച്‌ നടത്തപ്പെടുന്നു.

റീജിയൻ സെക്രട്ടറി പാസ്റ്റർ ഷൈനോജ്‌ നൈനാന്റെ അദ്ധ്യക്ഷതയിൽ കൂടുന്ന പൊതു ആരാധന യോഗത്തിൽ, പാസ്റ്റർ ഡോ. വിൽസൺ ജോസഫ്‌ തിരുവത്താഴ ശുശ്രൂഷ നടത്തുകയും, മുഖ്യാതിഥിയായ്‌ ഡോ. എബി പി. മാത്യു (ബീഹാർ) ദൈവ വചനം ഘോഷിക്കും.

7 എമിറേറ്റസിലെയും ഐ. പി.സി സഭകളിലെ കർത്യദാസന്മാരുടെയും വിശ്വാസ സമൂഹത്തിന്റെയും ഒരുമയുടെയും സാഹോദര്യത്തിന്റെയും പ്രതീകമായിട്ടുള്ള ഈ ആത്മീക സംഗമം ഈ വർഷവും അനുഗ്രഹപ്രദമായി തീരുവാൻ റീജിയൻ എക്സിക്യുട്ടിവ്‌ പ്രാർത്ഥനാപൂർവ്വം പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading