പതിനാലാമത് ഇറുമ്പയം കൺവൻഷൻ

കോട്ടയം: കഴിഞ്ഞ 14 വർഷമായി കോട്ടയം ജില്ലയിൽ ഇറുമ്പയം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന വിവിധ പെന്തക്കോസ്ത് സഭകളുടെ ഐക്യ പ്രവർത്തന വേദിയാണ് ഹെനോസിസ് പെന്തക്കോസ്ത് ഫെലോഷിപ്പ്.

ഈ ഫെലോഷിപ്പിന് ആത്മീയ, ജീവകാരുണ്യ, വികസന വകുപ്പുകളും പുത്രിക സംഘടനകൾ ആയ യൂത്ത് ഫെലോഷിപ്പ്, ലേഡീസ് ഫെലോഷിപ്പ് എന്നിവ ഡയറക്ടർ, സെക്രട്ടറി, കമ്മിറ്റി അംഗങ്ങൾ എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.

എച്ച്പിഎഫിന് ജനറൽ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ജനറൽ ട്രഷറർ, വൈസ് പ്രസിഡണ്ട് എന്നിവരും ഏഴംഗ കൗൺസിൽ മെമ്പേഴ്സും അടങ്ങുന്ന 13 അംഗ ജനറൽ കൗൺസിൽ പ്രവർത്തിച്ചുവരുന്നു. ഈ കാലഘട്ടത്തിൻറെ ആവശ്യമായിരിക്കുന്ന പെന്തക്കോസ്ത് സഭകളുടെ ഐക്യത ആണ് പ്രവർത്തന ലക്ഷ്യം.

മേൽപറയപ്പെട്ട എല്ലാ വ്യക്തികളും വിവിധ സഭാ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ മുറ്റത്ത് കൺവൻഷൻ, ഉപവാസ പ്രാർത്ഥന, ചാരിറ്റി, വികസന പ്രവർത്തനങ്ങൾ, ഏരിയ കൺവൻഷൻ എന്നിവ നടന്നുവരുന്നു.

2025 ഡിസംബർ 3 ബുധൻ മുതൽ 7 ഞായർ വരെ ഇറുമ്പയം കൺവെൻഷൻ ഹെനോസിസ് നഗർ (കുഴിക്കാട്ട് ഗ്രൗണ്ട് ) താളലയ ജംഗ്ഷൻ സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ നടത്തപ്പെടുന്നു. എച്ച് പി എഫിന്റെ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ സി പി മാത്യു കാരിക്കോട് ഉദ്ഘാടനം ചെയ്യുന്ന മഹായോഗത്തിൽ ഡോ: കെ എസ് അബ്രഹാം, പാസ്റ്റർ സുനിൽ ചാക്കോ, പാസ്റ്റർ വർഗീസ് എബ്രഹാം, റവ: സണ്ണി താഴംമ്പള്ളം, റവ, ഡോ: ഷിബു കെ മാത്യു എന്നിവരും ശനിയാഴ്ച നടക്കുന്ന പകൽ യൂത്ത് ആൻഡ് ലേഡീസ് സമ്മേളനത്തിൽ സിസ്റ്റർ ഗിരിജ സാം വചനം സംസാരിക്കുന്നതുമാണ്.

പാസ്റ്റർ സിബി തങ്കച്ചൻ നയിക്കുന്ന ഹെനോസിസ് വോയിസ് സംഗിത ആരാധനയ്ക്ക് നേതൃത്വം നൽകുന്നതാണ്.

07 ഞായർ മൂന്ന് മണിക്ക് വിശ്വാസ വിളംബര റാലിയും ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading