ഫാമിലി പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ ഫാമിലി സെമിനാർ

കോട്ടയം: ഫാമിലി പ്രൊട്ടക്ഷൻ ഫോറത്തിന്റെ നേതൃത്വത്തിൽ യുവകുടുംബങ്ങൾക്കായി ഫാമിലി സെമിനാർ നവംബർ 30 ഞായറാഴ്ച സംഘടിപ്പിക്കുന്നു. വൈകുന്നേരം 3:30 മുതൽ 8:30 വരെ നടക്കുന്ന സെമിനാർ കോട്ടയം കോടിമതയിലുള്ള അബൻഡന്റ് ലൈഫ് ഫെല്ലോഷിപ്പ് സഭാഹാളിലാണ് നടക്കുന്നത്.

കുടുംബജീവിതത്തിലെ വെല്ലുവിളികൾ, ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ, ദാമ്പത്യ സൗഹൃദം, കുട്ടികളുടെ വളർച്ച തുടങ്ങിയ വിഷയങ്ങൾ ആസ്പദമാക്കി നടത്തുന്ന സെമിനാറിൽ ഡോ. ജോൺ ജേക്കബ്, പാസ്റ്റർ സുനിൽ സഖറിയാ എന്നിവർ ക്ലാസുകൾ നയിക്കും.

യുവകുടുംബങ്ങൾക്ക് ഏറെ പ്രയോജനകരമായ ഈ സെമിനാറിൽ പങ്കെടുക്കാൻ കൂടുതൽ പേർ മുന്നോട്ട് വരണമെന്ന് ഫാമിലി പ്രൊട്ടക്ഷൻ ഫോറം ഭാരവാഹികൾ പറഞ്ഞു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading