ഐ.പി.സി കൊട്ടാരക്കര സെന്റര്‍ കണ്‍വെന്‍ഷന്‍ – 2025 നവംബർ 26 മുതൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര സെന്ററിന്റെ 25 മത് സെന്റർ കൺവെൻഷൻ 2025 നവംബർ മാസം 26 ബുധൻ മുതൽ 30 ഞായർ വരെ കൊട്ടാരക്കര ഐപിസി കൊട്ടാരക്കര ബേർശേബാ ഗ്രൗണ്ടിൽ വച്ചു നടത്തപ്പെടുന്നു. കൊട്ടാരക്കര സെന്റർ പ്രസിഡന്റ് പാസ്റ്റർ എ. ഒ. തോമസ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ ഷിബു കെ മാത്യു, എബി എബ്രഹാം, അനീഷ് തോമസ്, ബി മോനച്ചൻ, സാം ജോർജ് എന്നിവർ ദൈവചനത്തിൽ നിന്നും സംസാരിക്കുന്നു. കൊട്ടാരക്കര സെന്റർ ക്വയർ ഗാനശുശ്രൂഷ നിർവഹിക്കുന്നു. പുത്രിക സംഘടനകളുടെ വാർഷിക യോഗവും ഇതിനോടനുബന്ധിച്ചു നടത്തപ്പെടുന്നു. പാസ്റ്റർമാരായ എ. ഒ. തോമസ്കുട്ടി, ഡാനിയേൽ ജോർജ്, ഷിബു ജോർജ്, തോമസ് മാത്യു, ബ്രദർ മാത്യു സാം, ബ്രദർ ഡി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകുന്നു. ഈ കൺവെൻഷനിലേക്ക് എല്ലാ ദൈവജനത്തെയും സ്നേഹപൂർവ്വം സ്വാഗതം ചെയുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading