വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരാചരണം: സബ് റീജൻതല ഉദ്ഘാടനം നടന്നു

കൊട്ടാരക്കര: 150-ാമത് വൈഎംസിഎ വൈഡബ്ള്യൂസിഎ അഖില ലോക പ്രാർത്ഥനാ വാരാചരണത്തിന് ജില്ലയിലെ അറുപതിൽപരം യൂണീറ്റുകളുടെ നേതൃത്വത്തിൽ വിവിധ ദേവാലയങ്ങളിൽ ഭക്തിനിർഭരമായ തുടക്കം.

സബ് റീജൻതല ഉദ്ഘാടന സമ്മേളനം തലച്ചിറ വൈഎംസിഎയുടെ നേതൃത്വത്തിൽ ചിരട്ടക്കോണം സെൻ്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നടന്നു.

സ്നേഹ ഭവൻ ഡയറക്ടർ എ.ജെ. ശാമുവൽ റമ്പാൻ ഉദ്ഘാടനം ചെയ്തു.പ്രാർത്ഥന ജീവിതത്തിലൂടെയേ ലോകത്തിലെ തിന്മയെ ജയിക്കാനാകുവെന്നും മനുഷ്യ ജീവിതത്തിൽ പ്രാർത്ഥന ഒരു തപസ്യയാകണമെന്നും അദ്ദേഹം പറഞ്ഞു.സബ് റീജിയൻ ചെയർമാൻ ഡോ.എബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു. നാഷണൽ എക്സിക്യൂട്ടീവ് മുൻ അംഗം കെ.ഒ.രാജുക്കുട്ടി,വികാരിമാരായ ഫാ.മാത്യു ആലുംമൂട്ടിൽ, റവ.രാജു തോമസ്, റവ.സി.പി.ബിജു, പി.ഒ. ജോൺ, ഷിബു.കെ. ജോർജ്,കെ.ബാബുക്കുട്ടി,മാത്യു വർഗീസ്,ജി. യോഹന്നാൻകുട്ടി എൻ.എ.ജോർജുകുട്ടി, എം. ഗീവർഗീസ്, ലീലാമ്മ ജോർജ്, സി.പി.ശാമുവേൽ എന്നിവർ പ്രസംഗിച്ചു. വാരാചരണം 15 ന് സമാപിക്കും.

പ്രാർത്ഥനയിലൂടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ എന്നതാണു 137 രാജ്യങ്ങളിൽ ഒരാഴ്ചയായി നടക്കുന്ന പ്രാർത്ഥനാ വാര ചിന്താവിഷയം.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading