ഇമ്മാനുവേൽ ഗോസ്പൽ മിഷൻ സൗത്ത് ഡബ്ലിൻ കൺവെൻഷനും ഗാന സന്ധ്യയും നവംബർ 8ന്

 

ഡബ്ലിൻ: യൂറോപ്പിലെ പ്രമുഖ പെന്തകോസ്ത് സഭകളിലൊന്നായ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ (IGM) ന്റെ സൗത്ത് ഡബ്ലിൻ ബ്രാബ് ചർച്ച് കൺവെൻഷനും ഗാന സസ്യയും നവംബർ 8ന് വിക്‌ലോയിലെ സെന്റ് ബ്രിഡ്ജറ്റ് കമ്മ്യൂണിറ്റി ഹാളിൽ (St. Bridget’s Community Hall, Wicklow) നടക്കും.

ആത്മീയ സംഗമത്തിൽ പ്രശസ്ത പ്രാസംഗികൻ പാസ്റ്റർ റെജി ശാസ്താംകോട്ട ദൈവവചനം പ്രസംഗിക്കും. ഐജിഎം സൗത്ത് ഡബ്ലിൻ ക്വയറും ജനിസീസ് ബാന്റും ചേർന്ന് ആരാധനാ ഗാനങ്ങൾ നയിക്കും.

സഭാ ശുശ്രൂഷകന്മാരായ പാസ്റ്റർ സാബു തങ്കച്ചൻ, പാസ്റ്റർ ബോബൻ ജോർജ്, സഭാ സെക്രട്ടറി ബ്രദർ അജിത് കുര്യൻ എന്നിവർ നേതൃത്വം നൽകും

ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും ദൈവനാമത്തിൽ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading