ബെഥേൽ എ.ജി. ദുബായ് കിഡ്‌സ് സെമിനാർ 2025 നവംബർ 8-ന്

ദുബായ് : ബെഥേൽ എ.ജി. ദുബായുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “കിഡ്‌സ് സെമിനാർ 2025” നവംബർ 8-ന് രാവിലെ 8 മണിമുതൽ രാത്രി 9 മണിവരെ നടക്കും. “Building on the Rock” (പാറമേൽ പണിത ജ്ഞാനിയൻ) എന്നതാണ് ഈ വർഷത്തെ പ്രമേയം. മത്തായി 7:24-ൽ നിന്നുള്ള വചനമായ “The wise man built his house on the rock” എന്നതാണ് സെമിനാറിന്റെ പ്രമേയ വാക്യം. കുട്ടികളിൽ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ ഉറച്ച ആത്മീയ ജീവിതം വളർത്തുക എന്നതാണ് കിഡ്സ് സെമിനാറിന്റെ ലക്ഷ്യം. വിവിധ ആത്മീയ ക്ലാസുകൾ, ഗെയിംസ്, ഗാനങ്ങൾ, ബൈബിൾ പഠനങ്ങൾ എന്നിവയും ദിവസത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്കായി പ്രത്യേക ആത്മീയ അനുഭവമായി തീരുന്ന ഈ സെമിനാർ അധ്യാപകരുടെ നേതൃത്വത്തിലാണ് നടക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading