പട്ടാഴി യുപിഎഫ് സുവിശേഷയോഗവും സംഗീത വിരുന്നും നവംബർ 20 മുതൽ
പത്തനാപുരം: യുപിഎഫ് പട്ടാഴി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നവം.20 വ്യാഴം മുതൽ 22 ശനി വരെ സുവിശേഷയോഗവും സംഗീത വിരുന്നും നടക്കും.
പട്ടാഴി പന്തപ്ലാവ് വട്ടേതിൽ ബ്രദർ. വൈ തങ്കച്ചൻ്റെ ഭവനാങ്കണത്തിൽ നടക്കുന്ന യോഗം യുപിഎഫ് പ്രസിഡൻ്റ് പാസ്റ്റർ വൈ. തങ്കച്ചൻ ഉദ്ഘാടനം ചെയ്യും.
ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ അനീഷ് കാവാലം , ഷിബിൻ ശാമുവേൽ, അജി ആൻ്റണി എന്നിവർ പ്രസംഗിക്കും. പട്ടാഴി യുപിഎഫ് സിംഗേഴ്സ് ഗാനശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ സാംകുട്ടി ( രക്ഷാധികാരി ), റെജിമോൻ സി.റോയ് (സെക്രട്ടറി), ജേക്കബ് ഡാനിയേൽ (പബ്ലിസിറ്റി കൺവീനർ) എന്നിവർ നേതൃത്വം നൽകും.



- Advertisement -


Comments are closed.