റ്റി.പി.എം കൊഹിമ സെന്റർ കണ്‍വൻഷൻ ഇന്ന് മുതല്‍

കൊഹിമ/(നാഗാലാ‌ൻഡ്): ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രധാന ആത്മീയസംഗമങ്ങളിൽ ഒന്നായ റ്റി.പി.എം കൊഹിമ വാർഷിക സെന്റർ കണ്‍വന്‍ഷന്‍ ഇന്ന് ഒക്ടോബർ 23 മുതല്‍ 26 ഞായർ വരെ കൊഹിമ ലോവർ ജയിൽ കോളനിയിലെ (Plot no. 95) ദി പെന്തെക്കൊസ്ത് ചർച്ച് കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 4.30 ന് സുവിശേഷ പ്രസംഗം, രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, ഉച്ചക്ക് 1.30 ന് കാത്തിരിപ്പ് യോഗവും യുവജന മീറ്റിങ്ങും നടക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ കൊഹിമ സെന്ററിലെ പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗവും നടക്കും. സീനിയർ പാസ്റ്റർന്മാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാനങ്ങൾ ആലപിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading