ഐക്യ കാഹളവുമായി പെന്തക്കോസ്ത് നേതൃസംഗമം
തിരുവല്ല: മലയാളി പെന്തക്കോസ്ത് ഐക്യത്തിൻ്റെ കാഹളവുമായി നേതൃസംഗമം. കേരളത്തിലെ മുഖ്യധാര പെന്തക്കോസ്ത് സഭകളുടെ എല്ലാ നേതൃത്വവും ഒത്തുചേർന്ന സമ്മേളനത്തിൽ ഐക്യത്തിൻ്റെ പ്രസക്തി ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ സഭാധ്യക്ഷന്മാരുടെ ഏകോപനസമിതിക്ക് രൂപം നൽകി.
സംഘടനാ രൂപത്തിൽ ഐക്യപ്രവർത്തനങ്ങൾക്ക് ആദ്യം നേതൃത്വം നൽകുകയും കാൽ നൂറ്റാണ്ട് പിന്നിടുകയും ചെയ്ത പെന്തക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവല്ലയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഐക്യ സന്ദേശത്തിൻ്റെ പ്രസക്തി ലീഡേഴ്സ് ഏറ്റെടുത്തത്.
ഐ.പി.സി മുൻ രാജ്യാന്തര പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ ഉദ്ഘാടനം ചെയ്തു. വിശ്വാസ സമൂഹം ലോകത്തിന് വെളിച്ചം നൽകാൻ നിയോഗിക്കപ്പെട്ടവരാണ്. ഭൂമിയുടെ ഉപ്പായി സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയണമെന്നും ദൈവ സ്നേഹത്തിലൂടെ ആത്മീയ പ്രകാശനം നൽകണമെന്നും പാസ്റ്റർ കെ.സി.ജോൺ പറഞ്ഞു.
പി.സി.ഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു.
എസ്.ഐ. എ.ജി ജനറൽ സെക്രട്ടറി റവ. കെ.ജെ.മാത്യു മുഖ്യപ്രഭാഷണം നടത്തി. സഭൈക്യ നിലപാടുകൾ പൊതു സമൂഹത്തിൽ എത്തിക്കാൻ പെന്തക്കോസ്ത് വേദശാസ്ത്ര സമിതി ഉണ്ടാകണമെന്ന് റവ.കെ.ജെ.മാത്യു പറഞ്ഞു. ‘ക്രൈസ്തവ സഭയും പ്രതിസന്ധിയും’ എന്ന വിഷയം എൻ.സി.എം.ജെ സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രകാശ് പി. തോമസ് അവതരിപ്പിച്ചു.
പി.സി.ഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഐ.പി.സി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ഐ.പി.സി സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി, ഡബ്ല്യു.എം.ഇ ദേശീയ ഓവർസിയർ പാസ്റ്റർ ഒ.എം.രാജുക്കുട്ടി, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയർ പാസ്റ്റർ ജോമോൻ ജോസഫ്, സുവാർത്ത ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോൺ, ശാരോൻ സഭ മുൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വൈ.യോഹന്നാൻ, പാസ്റ്റർമാരായ കെ.എ.ഉമ്മൻ, പി. ജോയി, രാജു പൂവക്കാല, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സാംകുട്ടി മാത്യു, ജോൺ ജോസഫ്, ഈശോ ജേക്കബ്, ജെയിംസ് ഫിലിപ്പ്, സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി പി. മാത്യു, ഐ.പി.സി സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ്, ചർച്ച് ഓഫ് ഗോഡ് ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, സജി മത്തായി കാതേട്ട്, പി.സി.ഐ വൈസ് പ്രസിഡൻ്റുമാരായ സാം ഏബ്രഹാം കലമണ്ണിൽ, പസ്റ്റർ ഫിലിപ്പ് ഏബ്രഹാം, സെക്രട്ടറിമാരായ പാസ്റ്റർ റോയിസൺ ജോണി, ലിജോ കെ. ജോസഫ്, ട്രഷറർ ജിനു വർഗീസ്, കോ-ഓർഡിനേറ്റർ അജി കുളങ്ങര, കൺവീനർ പാസ്റ്റർ എം.കെ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ പെന്തക്കോസ്ത് സഭാ നേതൃത്വങ്ങളുടെ ഐക്യ സമിതി രൂപീകരണം, ഘടന എന്നിവയ്ക്കായി പാസ്റ്റർ ഡോ. കെ.സി.ജോൺ ചെയർമാനായി സമിതി രൂപീകരിച്ചു. എജി സഭാ സ്റ്റേറ്റ് സൂപ്രണ്ട് റവ.ടി.ജെ.സാമുവൽ, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി, പാസ്റ്റർ സാം ജോർജ്, ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ പാസ്റ്റർ ഓ.എം.രാജുക്കുട്ടി, ശാരോൻ സഭ ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയർ പാസ്റ്റർ ജോമോൻ ജോസഫ്, പിസിഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജെ. ജോസഫ് എന്നിവർ അംഗങ്ങളാണ്.
ഒക്ടോബർ 21 ചൊവ്വ 3ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആസ്ഥാനമായ മുളക്കുഴ സിയോൺ കുന്നിൽ ഐക്യ സമിതി രൂപീകരണയോഗം നടക്കും.


- Advertisement -

Comments are closed.