മെൽബണിൽ സംഗീതസന്ധ്യ ഒക്ടോബർ 25ന്

മെൽബൺ: മെൽബൺ ക്രിസ്ത്യൻ അസ്സബ്ലിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 25ാം തിയ്യതി വൈകിട്ട് ആറ് മണി മുതൽ, ഹാംന്റൺ പാർക്കിലുള്ള River Gum Performance Arts Centre -ൽ വച്ച് സംഗീത സന്ധ്യ നടത്തപ്പെടുന്നു.

News Middle Advt Banner

അനുഗ്രഹീത ഗായകൻ ഇവാ. ബോവസ് രാജു ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു, പ്രശസ്ത കീബോർഡിസ്റ്റ് ഡെൻസിൽ വിത്സൻ നയിക്കുന്ന ടീം പശ്ചാത്തല സംഗീതമൊരുക്കും.

ഗാന ശുശ്രൂഷകൾക്ക് ശേഷം നടക്കുന്ന ഫുഡ് ഫെസ്റ്റിൽ രുചിയേറിയ നാടൻ വിഭവങ്ങൾ കടന്നുവരുന്നവർക്കായി ഒരുക്കുന്നു. ഇ മീറ്റിംഗിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യം ആയിരിക്കും. ഏവരെയും ഈ സംഗീത സന്ധ്യയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading