ചങ്ങമ്പുഴ പ്രബന്ധ പുരസ്‌കാരം ഗവേഷക വിദ്യാർത്ഥി ലിസ ലാലുവിന്

കോഴിക്കോട്: ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും ഗവേഷക വിദ്യാർത്ഥികൾക്കും ‘സമകാലിക മലയാള നോവൽ ആഖ്യാനകലയും ഭാവുകത്വവും’ എന്ന വിഷയത്തിൽ നടത്തിയ പ്രബന്ധമത്സരത്തിൽ കോഴിക്കോട് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഗവേഷക വിദ്യാർത്ഥി ലിസ ലാലു പുരസ്‌കാരം നേടി. 10001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 10-ന് മഹാകവി ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. മുൻപ് വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും പുരസ്‌കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ചുങ്കത്തറ തടത്തിൽ വീട്ടിൽ ലാലുവിന്റെയും സുജയുടെയും മകളാണ് ലിസ. ഭർത്താവ് നിലമ്പൂർ പുല്ലഞ്ചേരി അഞ്ചനാട്ട് വീട്ടിൽ സവിൻ സണ്ണി. മകൾ എൽസ സേറ സവിൻ. പുല്ലഞ്ചേരി ചർച്ച് ഓഫ് ഗോഡ് സ്ഥിരാംഗമായ ലിസ നിലവിൽ തേഞ്ഞിപ്പാലം ഹെബ്രോൻ ഐ.പി.സി സഭാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading