ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ജനറൽ കൺവൻഷൻ 2026 ജനുവരി19 മുതൽ

വാർത്ത: മീഡിയ ഡിപ്പാർട്ട്മെന്റ്

മുളക്കഴ: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 103 ാമത് ജനറൽ കൺവൻഷൻ 2026 ജനുവരി 19 തിങ്കൾ മുതൽ 25 ഞായർ വരെ തിരുവല്ല ചർച്ച് ഓഫ് ഗോഡ് കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ കൺവൻഷന്റെ രണ്ടാമത് ആലോചന യോഗം 2025 ഒക്ടോബർ 7-ാം തിയതി മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചന യോഗത്തിൽ സ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി മുഖ്യസന്ദേശം നല്കി. അപ്പസ്തോല പ്രവർത്തികളുടെ പുസ്തകം 27,28 അദ്ധ്യായങ്ങളിൽ വിളിച്ച ദൈവം വിശ്വസ്തനും തന്റെ ദാസന്മാരെ ഒരു ദോഷവും ഭവിക്കാൻ സമ്മതിക്കാതെ സൂക്ഷിക്കുന്നവനും എന്നുള്ള ശക്തമായ ദൂത് നല്കുകയും ചെയ്തു. പാസ്റ്റർ വൈ.ജോസ്, ബ്രദർ അജി കുളങ്ങര,പാസ്റ്റർ വൈ. മോനി,പാസ്റ്റർ ടി.എം മാമ്മച്ചൻ എന്നിവർ പ്രാത്ഥനക്ക് നേതൃത്വം നല്കുകയും പാസ്റ്റർ സജി എബ്രഹാം സങ്കീർത്തനം വായിക്കുകയും പാസ്റ്റർ പി.എ ജെറാൾഡ് സ്വാഗതവും ബ്രദർ ജോസഫ് മറ്റത്തുകാല നന്ദിപ്രകാശിപ്പിച്ചു സംസാരിക്കുകയും ചെയ്തു. കൺവൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തി. സ്റ്റേറ്റ് ഓവർസീയർ റവ. വൈ റെജി ജനറൽ കൺവീനറായും അസിസ്റ്റന്റ് ഓവർസീയർ ഡോ. ഷിബു കെ. മാത്യു, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു എന്നിവർ ജോയിന്റ് ജനറൽ കൺവീനേഴ്‌സുമായി വിപുലമായ കമ്മിറ്റി കൺവെൻഷൻ വിജയത്തിനായി പ്രവർത്തിക്കുന്നു. വിവിധ ഡിപാർട്ട്മെന്റിനും, സെന്ററിനും ചുമതല വഹിക്കുന്നവരും പ്രാദേശിക സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും ഓഫീസ് സ്റ്റാഫുകളും യോഗത്തിൽ സന്നിഹിതരായിരുന്നു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading