അയർലന്റിൽ സഭാ ശുശ്രൂഷകനും വിശ്വാസികളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു.

ഡബ്ലിൻ: വാട്ടർഫോർഡ് ലവ് ഓഫ് ക്രൈസ്റ്റ് ഐ.പി.സി സഭാ ശുശ്രൂഷകനും വിശ്വാസികളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ബ്ലെസൻ എബ്രഹാം, സഹോദരങ്ങളായ ഡോ. അമൽ, ടില്ലു, വിനയ് എന്നിവരാണ് ഡബ്ലിനിൽ നിന്നും വാട്ടർഫോർഡിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ബ്ലെസ്സൺ എബ്രാഹാം കാലിലുണ്ടായ പൊട്ടലിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകുന്നു.

ബ്രദർ വിനയ് എബ്രഹാമിനെ അടിയന്തരമായ സ്‌പൈൻ സർജറിയ്ക്കായി ഡബ്ലിനിലെ മേറ്റർ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. ഡോ. അമൽ, ടില്ലു, എന്നിവരുടെ പരിക്കുകൾ ഗുരുതരമല്ല എന്നാണ് അറിയുന്നത്.
പൂർണ്ണ സൗഖ്യത്തിനും വിടുതലിനുമായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading