രണ്ടു നൂറ്റാണ്ടായി വൈഎംസിഎ ആഗോള തലത്തിൽ നൽകുന്ന സേവനങ്ങൾ മഹത്തരം: ഡോ.തോമസ് മാർ തീത്തോസ്

ചെങ്ങമനാട് വൈഎംസിഎ നവതി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം

 

കൊട്ടാരക്കര : ഒരു വർഷം നീണ്ടുനിൽക്കുന്ന ചെങ്ങമനാട് വൈഎംസിഎ നവതി ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം.മാർത്തോമ്മാ സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ
ഡോ.തോമസ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. വിശാല എക്യൂമെനിസം ലക്ഷ്യമാക്കി സാമൂഹ്യ പ്രതിബദ്ധതയോടെ വൈഎംസിഎ രണ്ടു നൂറ്റാണ്ടായി ആഗോള തലത്തിൽ നൽകുന്ന സേവനങ്ങളും സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതിൽ വഹിച്ച പങ്കും എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വൈഎംസിഎ മുൻ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ഒ.രാജുക്കുട്ടി നവതി സന്ദേശം നൽകി. ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് എൽ.ബാബു അധ്യക്ഷത വഹിച്ചു. പുനലൂർ സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അസോസിയേറ്റ് അംഗങ്ങളെ ആദരിച്ചു.
ബേത്ലഹേം ആശ്രമം സുപ്പീരിയർ സഖറിയ റമ്പാൻ, റവ.ബെഞ്ചമിൻ ജോർജ്, റവ.ഡോ.ജേക്കബ് ഏബ്രഹാം,ഫാ.സോബി വർഗീസ്,ഫാ.ജേക്കബ് ശാമുവേൽ, റവ.എൽ. വർഗീസ്,മുൻ പ്രസിഡൻ്റ് കെ.കെ തോമസ്,സെക്രട്ടറി എൽ.തങ്കച്ചൻ, ട്രഷറർ ജോർജുകുട്ടി തോമസ്,സബ് റീജിയൻ ജനറൽ കൺവീനർ ഷിബു.കെ. ജോർജ്,പി.ഒ.ജോൺ എന്നിവർ പ്രസംഗിച്ചു.
ചാരിറ്റി വിതരണം, വാർഷിക സ്മരണിക പ്രകാശനം,മുതിർന്ന അംഗങ്ങളെ ആദരിക്കൽ അവാർഡ് ദാനം, എന്നിവയും നടന്നു.  1934 ൽ പ്രവർത്തനം ആരംഭിച്ച ചെങ്ങമനാട് വൈഎംസിഎ,ഒൻപത് പതിറ്റാണ്ട് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലും
എക്യൂമെനിക്കൽ രംഗത്തും ആതുരസേവന-ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading