റ്റി.പി.എം കഴക്കൂട്ടം: സുവിശേഷ പ്രസംഗം നാളെയും മറ്റെന്നാളും

കഴക്കൂട്ടം: ദി പെന്തെക്കൊസ്ത് മിഷൻ കഴക്കൂട്ടം സഭയുടെ (തിരുവനന്തപുരം സെന്റർ) ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം സെപ്റ്റംബർ 5, 6 തീയതികളിൽ കഴക്കൂട്ടത്ത് (ജിഞ്ചർ ഹോട്ടലിന് എതിർവശം) വെച്ച് നടക്കും. നാളെയും മറ്റെന്നാളും വൈകിട്ട് 5.30 ന് സുവിശേഷ പ്രസംഗവും മറ്റെന്നാള് രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും നടക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗങ്ങളിൽ പ്രസംഗിക്കും. യോഗാനന്തരം രോഗികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading