വി.ഇ. വർഗീസ് (77) മാഞ്ചസ്റ്ററിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

തിരുവല്ല: മുൻ ഫസ്റ്റ് ക്ലാസ് മാജിസ്‌ട്രേട്ടായിരുന്ന മേപ്രാൽ പുരക്കൽ വീട്ടിൽ വി. ഇ. വർഗീസ് (77) യൂ.കെയിലെ മാഞ്ചസ്റ്ററിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. മാഞ്ചസ്റ്ററിലുള്ള മകളുടെ കുടുംബത്തെ സന്ദർശിക്കാൻ ചില ദിവസങ്ങൾക്കു മുൻപ് ഭാര്യയുമൊത്ത് ഇംഗ്ലണ്ടിൽ എത്തിയതായിരുന്നു. പെട്ടെന്നുണ്ടായ പക്ഷാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 27ന് ആയിരുന്നു മരണം സംഭവിച്ചത്. ജോലിയോടൊപ്പം സുവിശേഷവേലയിലും സജീവമായിരുന്നു പരേതനും കുടുംബവും. തൃശൂർ ജില്ലയിലെ തിരുവിൽവാമലയിലെ ഏ ജി സഭയുടെ സ്ഥാപനത്തിന് മുൻകൈ എടുത്തിട്ടുണ്ട്. ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ഏ ജി യുടെ പുനലൂർ ഓഫിസിൽ നിയമോപദേശകനായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഭാര്യ മെഴ്‌സി വര്ഗീസ് (റിട്ട. ഹെഡ്മിസ്ട്രസ്സ്) പഴമ്പാലക്കോട് വാഴപ്പിള്ളി കുടുംബാംഗമാണ്.

മക്കൾ സുമി ജിനു (യൂ എസ് എ), അനി ടിജോ (യു.കെ), റബേക്ക സന്തോഷ്‌. മരുമക്കൾ: ജിനു ജോൺ, ടിജോ കുരുവിള സന്തോഷ്‌ സാമൂവൽ.
റിട്ട. ഡിസ്ട്രിക്റ്റ് ജഡ്ജ് വിത്സന്റ് ചാർളി ഭാര്യ സഹോദരനാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading