യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (റ്റി.പി.എം) ലണ്ടൻ കൺവൻഷൻ 

ലണ്ടൻ: ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 21 മുതൽ 24 വരെ Greenwich Peninsula, 1 Waterview Drive, The Intercontinental London – The O2 (SE10 0TW) വെച്ച് നടക്കും.

സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന മീറ്റിംഗ് എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൺവൻഷനിൽ സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതല്ല.

റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ ഒന്നായ ലണ്ടൻ കൺവൻഷനിൽ ഇംഗ്ലണ്ട്, വെയിൽസ്, അയർലൻഡ്, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ഇറ്റലി, ഡെൻമാർക്ക് എന്നി രാജ്യങ്ങളിലെ സഭയുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കും. സഭയുടെ യു.കെയിലെ ആസ്ഥാനമന്ദിരം ലണ്ടനിലെ ബ്രിക്സ്ടണിലാണ്. യു.കെ, അയർലൻഡ്, ഹോങ്കോങ്, നൈജീരിയ എന്നി രാജ്യങ്ങളിലെ റ്റി.പി.എം സഭകളെ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) എന്ന പേരിലാണ് അറിയപ്പെടുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading