ഐപിസി പാമ്പാടി സെന്റർ ലഹരി വിരുദ്ധ റാലി നടത്തി

വാർത്ത : യോശുവ അനീഷ്
(പബ്ലിസിറ്റി കൺവീനർ)

പാമ്പാടി: ഐപിസി പാമ്പാടി സെന്റർ
പുത്രിക സംഘടനകളുടെയും, വിവിധ ബോർഡുകളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷ റാലി നടത്തി. പുളിക്കൽക്കവല സിയോൻ ഗ്രൗണ്ടിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുകയും, ഡോ.മാത്യു കുരുവിള ചെമ്പകശ്ശേരിയിൽ ഇന്ത്യയുടെ ദേശീയ പതാക ഉയർത്തുകയും ചെയ്തു. പാമ്പാടിയിൽ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി സാജു വർഗീസ് ഫ്ലാഗ് ജാഥാ ക്യാപ്റ്റൻ സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി മർക്കോസിന് നൽകി.
സെന്റർ സെക്രട്ടറി പാസ്റ്റർ കെ എ വർഗീസ് അദ്ധ്യക്ഷനായിരുന്നു. പള്ളികത്തോട്, കൂരോപ്പട, ഒറവയ്ക്കൽ, അയക്കുന്നം, തിരുവഞ്ചൂർ നാലുമണിക്കാറ്റ് തുടങ്ങിയ വിവിധ ഇടങ്ങളിൽ ലഹരി വിരുദ്ധ സ്വാതന്ത്ര്യ സന്ദേശ സുവിശേഷം സന്ദേശങ്ങൾ അറിയിക്കുകയും, ലഘു രേഖകൾ വിതരണം ചെയ്യുകയും ചെയ്തു.
പാസ്റ്റമ്മാരായ സജോ തോണിക്കുഴി, അനിൽ കൊടിത്തോട്ടം, ജസ്റ്റിൻ ജേക്കബ്, ജിജോ കാനം, ടിഗോ തങ്കച്ചൻ, റോബിൻ കാനം, സിസ്റ്റർ എലിസബത്ത് മാത്യു തുടങ്ങിയവർ വിവിധ ഇടങ്ങളിൽ ദൈവവചനം പ്രസംഗിച്ചു.
പാസ്റ്റർമാരായ ചാക്കോ മാത്യു മാത്യു തുടങ്ങിയവർ നേതൃത്വം നൽകി. കൊച്ചുമോൻ തോപ്പിൽ, സിജി വി ജോൺ, റോഷൻ റ്റി തോമസ് തുടങ്ങിയവർ കോർഡിനേറ്റേഴ്സ് ആയി പ്രവർത്തിച്ചു. സെന്ററിൽ നിന്ന് ദൈവദാസന്മാരും ദൈവജനങ്ങളുമായി 200ലധികം വ്യക്തികൾ ആദ്യവസാനം ഈ മീറ്റിങ്ങിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading