ഗ്ലോബൽ മീഡിയ മിഷൻ മാധ്യമ സുവിശേഷീകരണത്തിൽ കാൽ നൂറ്റാണ്ട്
ക്രിസ്തീയ മധ്യമ ലോകത്തു ഗ്ലോബൽ മീഡിയ മിഷൻ കാൽ നൂറ്റാണ്ടു പിന്നിടുന്നു. മാധ്യമ സുവിശേഷീകരണവും ലക്ഷ്യമാക്കി ക്രിസ്തീയ സന്ദേശങ്ങളുടെ ഡിജിറ്റൽ പ്രസെന്റേഷനാണു ലക്ഷ്യം. എഴുത്തുകാരനും പ്രഭാഷകനുമായ പാസ്റ്റർ വി പി ഫിലിപ്പ് ഗ്ലോബൽ മീഡിയ മിഷൻ ഡിറക്ടറായി പ്രവർത്തിക്കുന്നു. പന്ത്രണ്ടാം വയസ്സിൽ ഗുഡ്‌ന്യൂസ് വാരികയിൽ എഴുതിത്തുടങ്ങിയ അദ്ദേഹം ക്രൈസ്തവ ബോധി സ്ഥാപക പ്രസിഡന്റുമാണ്. വി പി ഫിലിപ്പും ഷിബു മുള്ളംകാട്ടിലും ചേർന്നെഴുതിയ ബെസ്റ്റ് സെല്ലറായ ‘ഇനി ഞാൻ മരിക്കട്ടെ – ക്രൈസ്തവ പീഡനങ്ങളുടെ ചരിത്രപ്പാടുകൾ’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് ക്രൈസ്തവ ബോധിയാണ് പുറത്തിറക്കിയത്, തുടർന്നുള്ള പതിപ്പുകൾ-പരിഷ്കരിച്ച എട്ടാം പതിപ്പുവരെ പുറത്തിറക്കിയത് മീഡിയ മിഷനാണ്.
“ദൈവ മനുഷ്യന്റെ വിജയ രഹസ്യങ്ങൾ” നാലു പതിപ്പ് പുറത്തിറങ്ങി. “അണയാത്ത അഗ്നിജ്വാല” യുടെ പരിഷ്കരിച്ച മൂന്നാം പതിപ്പ് തയ്യാറാകുന്നു. ഗ്ലോബൽ മീഡിയ മിഷന്റെ ഏറ്റവും പുതിയ പുസ്തകം പാസ്റ്റർ കെ സി ജോണും വി പി ഫിലിപ്പും ഒരുമിച്ചെഴുതിയ ‘പുതിയ നിയമത്തിന്റെ ശുശ്രൂഷകർ’ എന്ന സുവിശേഷവേലക്കാർക്കും പാസ്റ്റഴ്സിനും പ്രയോജനപ്പെടുന്ന പുസ്തകമാണ്. ഒരു ഡസൻ പുസ്തകങ്ങൾ മീഡിയ മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതോടൊപ്പം മൾട്ടി കളർ ട്രാക്റ്റും സിഡിയും. മധ്യമ സുവിശേഷീകരണത്തിലും പുസ്തക പ്രസാധനത്തിലും ഗ്ലോബൽ മീഡിയ മിഷൻ പുതിയ ചുവടുകൾ വയ്ക്കുകയാണ്. glomalmediamission.com എന്ന വെബ്സൈറ്റ് ഉടൻ ലോഞ്ചാകും. പാസ്റ്റർ വി പി ഫിലിപ്പിനോടുകൂടെ ഒരു എഡിറ്റോറിയൽ ബോർഡും പ്രവർത്തിക്കുന്നു.
ഏകദേശം കാൽ നൂറ്റാണ്ടു മുൻപ് പാസ്റ്റർ ജോൺസൺ ഡാനിയേൽ പാസ്റ്റർ രാജു പൂവക്കാലയ്ക്കു നൽകിയാണ് മീഡിയ മിഷൻ എംബ്ലം പ്രകാശനം ചെയ്തത്.ആ മീറ്റിങ്ങിൽ പ്രൊഫസർ മാത്യു പി തോമസ്, പാസ്റ്റർമാരായ കുര്യാച്ചൻ ഫിലിപ്പ്, എ സി ജോൺ, വി എം ഫിലിപ്പ്, ജോൺ പാസ്റ്റർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.


- Advertisement -


Comments are closed.