ശാരോൻ ഫെലോഷിപ്പ് സണ്ടേസ്കൂൾ ബിരുദദാനം നടത്തി

വാർത്ത: പാസ്റ്റർ സാംകുട്ടി കൊന്നക്കോട്ട്

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് സണ്ടേസ്കൂളിൽ 12 ക്ലാസ് വിജകരമായി പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള ബിരുദ ദാനം ആഗസ്റ്റ് 2 ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടത്തി. സണ്ടേസ്കൂൾ ഡയറക്ടർ പാസ്റ്റർ സനു ജോസഫ് അദ്ധ്യക്ഷനായിരുന്ന സമ്മേളനത്തിൽ സഭാ പ്രസിഡൻറ് റവ. ഫിന്നി ജേക്കബ് ബിരുദദാനം നിർവഹിച്ചു. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രൊഫസറും സെറാമ്പൂർ യൂണിവേഴ്സിറ്റി എത്തിക്സ് വിഭാഗം തലവനുമായ റവ.ഡോ.പി. സണ്ണി മുഖ്യ പ്രഭാഷണം നടത്തി. സഭയുടെ ഇൻ്റർനാഷണൽ പ്രസിഡൻറും മുഖ്യ സന്ദേശം നല്കി.
ബ്രദർ. റ്റി ഓ പൊടിക്കുഞ്ഞ്, പാസ്റ്റർ ടോണി തോമസ്, പാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. പാസ്റ്റർ കെ ജേക്കബ് ജോർജ് അനുഗ്രഹ പ്രാത്ഥന നടത്തി. പാസ്റ്റർ മാത്യു വി ജേക്കബ്, ബ്രദ. റോഷി തോമസ്സ് എന്നിവർ ബിരുദ ദാന ക്രമീകരണങ്ങൾക്ക് നേതൃത്വം നല്കി. ബിരുദ ധാരികളെ പ്രതിനിധീകരിച്ച് സോന സുനു മറുപടി പ്രസംഗം നടത്തി. പാസ്റ്റർ പി എ ചാക്കോച്ചൻ സ്വാഗതവും സിസ്റ്റർ സോണിയ നന്ദിയും അറിയിച്ചു. തിരുവല്ല പ്രയിസ് മെലഡീസ്ഗാ നശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. 2025 ൽ പഠനം പൂർത്തികരിച്ച 82 പേർ ബിരുദം സ്വീകരിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ, ശുശ്രൂഷകന്മാർ എന്നിവരടക്കം 350 പേർ സമ്മേളനത്തിൽ സംബന്ധിച്ചു.

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading