ശാരോൻ സൺ‌ഡേ സ്കൂൾ ഗ്രാഡുവേഷൻ നടന്നു

KE News Desk | Thiruvalla

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് സൺഡേ സ്കൂൾ 3-മത് ഗ്രാഡുവേഷൻ സർവീസ് ഓഗസ്റ്റ് 2നു ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പാസ്റ്റർ സാംകുട്ടി ജോണിന്റെ ആമുഖ വാക്കുകളോടെ ഗ്രാജുവേഷൻ സർവീസ് ആരംഭിക്കുകയും കോശി മാത്യു പ്രാർത്ഥിക്കുകയും പ്രൈസ് മെലഡീസ് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വവും നൽകി. നാഷണൽ ഡയറക്ടർ പാസ്റ്റർ സനു ജോസഫിന്റെ അധ്യക്ഷനായിരുന്നു. പാസ്റ്റർ പി എ ചാക്കോച്ചൻ സ്വാഗതം ആശംസിച്ചു. പാസ്റ്റർ സിജി ജോൺസൺ പ്രാർത്ഥനക്കു നേത്യത്വം നൽകി. പാസ്റ്റർമാരായ ജോയി കൊച്ചാക്കൻ, അലക്സാണ്ടർ കോശി എന്നിവർ പ്രാർത്ഥിച്ചു .പാസ്റ്റർ ജോസ് ജോർജ്ജ് സങ്കീർത്തനം വായന നടത്തി. സഭാ നാഷണൽ പ്രസിഡന്റ്‌ Pr. ഫിന്നി ജേക്കബ്, ഇന്റർനാഷണൽ പ്രസിഡന്റ്‌ Pr.എബ്രഹാം ജോസഫ് എന്നിവർ സന്ദേശങ്ങൾ നൽകി. പാസ്റ്റർ വിൻസന്റ് മാത്യു പ്രാർത്ഥിച്ചു.

News Middle Advt Banner

Rev. Dr. സണ്ണി.P മുഖ്യപ്രഭാഷണം നടത്തി. ഇവാ.എബി ബേബി പ്രാർത്ഥിച്ചു. പാസ്റ്റർ മാത്യു വി ജേക്കബ്, റോഷി തോമസ് എന്നിവർ ബിരുദദാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ ഫിന്നി ജേക്കബ് സൺ‌ഡേസ്കൂൾ ഗ്രാജുവേറ്റ്സിനു സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. Pr. K. ജേക്കബ് ജോർജ് അനുഗ്രഹിച്ച പ്രാർത്ഥന നടത്തി. സൺഡേസ്കൂൾ വിദ്യാർത്ഥികളുടെ പ്രതിനിധിയായി സോനാ സുനു മറുപടി സന്ദേശം നൽകി. ഓഫീസ് സെക്രട്ടറി റ്റി ഒ പൊടികുഞ്ഞ്, മുൻ സൺ‌ഡേ സ്കൂൾ ഡയറക്ടർ Pr. ജേക്കബ് ജോർജ്, CEM ജനറൽ സെക്രട്ടറി Pr. ടോണി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സോണിയ നന്ദി അറിയിക്കുകയും Pr. K ജേക്കബ് ജോർജ് പ്രാർത്ഥനയും ആശീർ വാദവും നൽകി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading