32 വയസ്സായ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിന് 15 ലക്ഷം രൂപ വേണം
മാള: തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ പുത്തൻചിറ വില്ലേജിൽ പിണ്ടാണി ദേശത്ത് പടിഞ്ഞാറമിച്ച ഭൂമിയിൽ താമസിക്കുന്ന പള്ളിപ്പാട്ട് ജോൺസൺ മകൻ നിജോ മോൻ 32 വയസ്സ് ഇരു വൃക്കകളും തകരാറിലായത് മൂലം കഴിഞ്ഞ ആറു വർഷമായി ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം ചെയ്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ അടിയന്തരമായിവൃക്ക ലഭ്യമായതിനാൽ അമൃത ആശുപത്രിയിൽ ഓപ്പറേഷനുനടത്തുന്നതിന് വേണ്ടിയുള്ള എല്ലാ ടെസ്റ്റുകളും പൂർത്തിയായിട്ടുണ്ട്. എത്രയും പെട്ടെന്ന് ഓപ്പറേഷൻ നടത്തേണ്ടതാണ് .
നാല് സെൻറ് സ്ഥലത്ത് താമസിക്കുന്ന കൂലിപ്പണിക്കാരനായ പിതാവും സഹോദരിയും ആണ് നിജോ മോന് ഉള്ളത് മാതാവ് മരണപ്പെട്ടു. ഏകദേശം 15 ലക്ഷം രൂപയോളം വളരെ അടിയന്തരമായി ഓപ്പറേഷന് ആവശ്യമാണ് കൂലിപ്പണിക്കാരനായ പിതാവിനെ കൊണ്ട് ഇത്രയും തുക സമാഹരിക്കാൻ സാധിക്കില്ല ആയതിനാൽ നാട്ടുകാരുടെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് ചാലക്കുടി പാർലമെൻറ് മെമ്പർ ബെന്നി ബഹനാൻ കൊടുങ്ങല്ലൂർ എംഎൽഎ അഡ്വക്കേറ്റ് : വി. ആർ സുനിൽകുമാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി . റോമി ബേബി വാർഡ് മെമ്പർ സംഗീത അനീഷ് എന്നിവർ മുഖ്യരക്ഷാധികാരികളായും ജനകീയ പ്രവർത്തകരുടെ പേരിൽ പുത്തൻചിറ എസ് ബി ഐ ശാഖയിൽ “നിജോമോൻ ചികിത്സ സഹായ സമിതി” എന്ന പേരിൽ അക്കൗണ്ട് തുറന്നിട്ടുണ്ട് അക്കൗണ്ട് നമ്പർ
38 98 65 59 11 4
IFSC കോഡ് SBIN 0 0 7 1 1 2 4 (എസ് ബി ഐ പുത്തൻചിറ ബ്രാഞ്ച് )
നിജോ മോനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനു വേണ്ടി നിങ്ങളാൽ കഴിയുന്ന സഹായം താഴെ കാണുന്ന ക്യൂ ആർ കോഡ് വഴി എത്രയും പെട്ടെന്ന് സഹായം ലഭ്യമാക്കണമെന്ന്അപേക്ഷിക്കുന്നു മേൽവിലാസം പി ജെ നിജോ മോൻ പള്ളിപ്പാട്ട് വീട് പിണ്ടാണിപടിഞ്ഞാറേ മിച്ചഭൂമി സൗത്ത് പുത്തൻചിറ
പിൻ. 6 8 0 6 8 2
മൊബൈൽ നമ്പർ
+919946293181


- Advertisement -

Comments are closed.