ഏ. ജി. അടൂർ സെക്ഷൻ പ്രവർത്തനങ്ങൾക്ക് അനുഗ്രഹീത തുടക്കം

അടൂർ : ഏ.ജി. അടൂർ സെക്ഷൻ 2025 – 2026 പ്രവർത്തന വർഷത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം ജൂലൈ 22 ന് സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് നിർവ്വഹിച്ചു. ഇതിനോട് അനുബന്ധിച്ചു നടക്കുന്ന ഉപവാസപ്രാർത്ഥനയുടെ പ്രഥമ ദിവസം പാസ്റ്റർ നൈനാൻ തോമസ്, പാസ്റ്റർ സജിത്ത് ലാൽ എന്നിവർ ദൈവ വചനം ശുശ്രുഷിച്ചു. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ഷാജി എസ്. അധ്യക്ഷത വഹിച്ചു. വടക്കേ ഇന്ത്യക്കു വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനക്ക്‌ സെക്ഷൻ ട്രഷറാർ പാസ്റ്റർ സന്തോഷ്‌ ജി. നേതൃത്വം നൽകി. ബ്രദർ പ്രിൻസ് ഡാനി സംഗീത ആരാധന നയിച്ചു. ഉപവാസ പ്രാർത്ഥനയുടെ രണ്ടാം ദിനമായ ജൂലൈ 23 ന് പാസ്റ്റർ ബിജു ഡാനിയേൽ, പാസ്റ്റർ ജിനു കെ. വർഗീസ് എന്നിവർ ദൈവ വചനം ശുശ്രുഷക്കും. ജൂലൈ 24 ന് നടക്കുന്ന പവർ കോൺഫറൻസിന് പ്രസ്ബിറ്റർ പാസ്റ്റർ ജോസ് റ്റി. ജോർജ്ജ് അധ്യക്ഷത വഹിക്കും. ക്രിസ്തുവിൽ പ്രസിദ്ധനായ ബ്രദർ സുരേഷ് ബാബു ( തിരുവനന്തപുരം ) ദൈവ വചനം ശുശ്രുഷക്കും. പാസ്റ്റർ ബ്ലെസ്സൻ ജോൺ സങ്കീർത്തന പ്രബോധനം നിർവ്വഹിക്കും. സെക്ഷൻ കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകുന്ന ഈ യോഗങ്ങൾ എല്ലാ ദിവസവും രാവിലെ 9:30 മുതൽ 1 മണി വരെയാണ് . ക്രമീകരിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അടൂർ സെക്ഷനിലെ 24 ൽ അധികം സഭകളിലെ ശുശ്രുഷകരും ദൈവ ജനവും ഈ മീറ്റിംഗുകളിൽ പങ്കെടുക്കും. അടൂർ റിവൈവൽ ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വച്ചാണ് ഈ മീറ്റിംഗുകൾ നടക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading