പി.റ്റി തോമസ്‌ സാറിന്റെ റോമാലേഖന വ്യാഖ്യാനഗ്രന്ഥം പ്രകാശനം ചെയ്തു

കോട്ടയം: പ്രശസ്ത വേദാദ്ധ്യാപകനും ദൈവവചന പ്രസംഗകനുമായ പാസ്റ്റർ പി.റ്റി. തോമസ് എഴുതിയ “അപ്പൊസ്തലനായ പൗലൊസ് റോമർക്ക് എഴുതിയ ലേഖനം – ഒരു പഠനം” എന്ന വ്യാഖ്യാനഗ്രന്ഥം 2025 ജൂലൈ 6-ന് ഞായറാഴ്‌ച വൈകുന്നേരം 4മണിക്ക് വടവാതൂർ ശാലേം ബൈബിൾ കേളജിൽ നടന്ന സമ്മേളനത്തിൽ ഡോ. ഐസക് വി. മാത്യു (ഏജി അസിസ്ന്റ് സൂപ്രണ്ട്‌ ) പാസ്റ്റർ പി.എ. മാത്യുവിനു (ഐപിസി പുതുപ്പള്ളി സെന്റെർ മിനിസ്റ്റർ) നൽകി പ്രകാശനം ചെയ്തു. ഇന്ത്യ ബൈബിൾ കോളേജ് ആന്റ് സെമിനാരി പ്രിൻസിപ്പൽ ഡോ. സാജു ജോസഫ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ റവ. ഡോ. കെ.പി. സാം (വൈസ് പ്രിൻസിപ്പൽ എബനേസർ ബൈബിൾ കോളേജ് കടുംതുരുത്തി സമർപ്പണ പ്രാർത്ഥന നടത്തി.
ഡോ. ഫിന്നി കുരുവിള, ബ്രദർ റ്റി.എം. മാത്യു, റവ. ജോൺ വറുഗീസ്, ബ്രദർ ജോൺ മത്തായി, റവ. അഗസ്റ്റിൻ പി. ജോൺ, ബ്രദർ വിൽസൺ ജോൺ, പ്രൊഫ. സജീവ് എന്നിവർ ആശംസകൾ അറിയച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading