20മത് ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ ചിക്കാഗോയിൽ

ഡാളസ്: ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 20മത് ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1-4 വരെ ചിക്കാഗോയിൽ നടക്കും.
ഡാളസ് മെസ്ക്വിറ്റ് ശാരോൻ ഇവന്റ് സെന്ററിൽ നടന്ന 19മത് കോൺഫറൻസിൽ 2027 കോൺഫറൻസ് ചിക്കാഗോയിൽ നടത്തുവാൻ തീരുമാനിച്ചു.ചിക്കാഗോ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ എം ജി ജോൺസൻ കൺവീനർ ആയി തിരഞ്ഞെടുത്തു.ജോയിന്റ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ടത് കാൻസസ് സിറ്റി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ ഡോ. മാണി വർഗീസ് ആണ്.ഒക്കലഹോമ ശാരോൻ സഭയിൽ നിന്നുള്ള പാസ്റ്റർ തേജസ് പി തോമസാണ് സെക്രട്ടറി.ആൽബനി ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നിന്നുള്ള ബ്രദർ ജിംസ് മേടമന ട്രഷററും ഡാളസ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ നിന്നുള് പാസ്റ്റർ ഫിന്നി വറുഗീസ് ജോയിന്റ് ട്രഷററായും സ്ഥാനമേറ്റു.ഒനിയാന്റാ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ശുശ്രുഷകൻ പാസ്റ്റർ എബിൻ അലക്സ്‌ മീഡിയ കോർഡിനേറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.യൂത്ത് കോർഡിനേറ്റർ ബ്രദർ സാം മാത്യു മെസ്ക്വിറ്റ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗമാണ്.ലേഡീസ് കോർഡിനേറ്ററും ലോക്കൽ കമ്മിറ്റിയും പിന്നീട് തിരഞ്ഞെടുക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading