35-ാമത് വെസ്റ്റേൺ പെന്തെക്കോസ്റ്റൽ കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായി: ഇന്ന് ആരംഭിക്കും

കാൽഗറി, കാനഡ: 35-ാമത് വെസ്റ്റേൺ പെന്തെക്കോസ്റ്റൽ കോൺഫറൻസ് ആൽബെർട്ട പ്രൊവിൻസിലെ കാൽഗറി പട്ടണത്തിലുള്ള ഫാൽകോൺറീഡ്ജ് ഫാമിലി ചർച്ചിൽ വെച്ച് ജൂലൈ 10 മുതൽ 13 വരെ നടക്കും. കോൺഫെറെൻസിലെ വിവിധ സെഷനുകളിൽ “തങ്ങൾ കുത്തീട്ടുള്ളവങ്കലേക്കു അവർ നോക്കും (സെഖര്യ 12:10)” എന്ന വിഷയത്തെ ആസ്പദമാക്കി ഇംഗ്ലീഷ്, മലയാളം, യുവജന സെഷനുകളിൽ, പാസ്റ്റർ ഷാജി ഡാനിയേൽ – ഹ്യൂസ്റ്റൺ, പാസ്റ്റർ സാബു വർഗീസ് – ന്യൂ യോർക്ക്, പാസ്റ്റർ ഗ്ലെൻ ബഡൻസ്കി – അലബാമാ എന്നിവർ സംസാരിക്കും.
കോൺഫൻസിന്റെ കോഓർഡിനേറ്ററായ പാസ്റ്റർ ജോസഫ് അലക്സാണ്ടറിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരികയായിരുന്നു. ഇംഗ്ലീഷ്, മലയാളം സെഷനുകളിൽ കാൽഗറിയിലെ വിവിധ സഭകളിൽ നിന്നുള്ള സംയുക്ത ഗായക സംഘം ആരാധന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
എല്ലാ വർഷവും നടക്കുന്ന വെസ്റ്റേൺ പെന്തെക്കോസ്റ്റൽ കോൺഫറൻസ്, പോർട്ലാൻഡ്, സീയാറ്റിൽ, വാൻകോവർ, എഡ്മന്റൺ, കാൽഗറി എന്നിവിടങ്ങളിലെ സഭകളുടെ സഹകരണത്തോടെയാണ് നടത്തപ്പെടുന്നത്. കാൽഗറിയിലെ ദൈവസഭകളാണ് ഈ വർഷത്തെ കോൺഫറൻസിന് വേണ്ട പ്രവർത്തനങ്ങൾക്ക് കൂട്ടായ നേതൃത്വം കൊടുക്കുന്നത്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading