ലഹരിവിരുദ്ധ സന്ദേശമുയർത്തി സൗഹൃദ സെവൻസ് ഫുട്ബോൾ മത്സരം

കൊട്ടാരക്കര – ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവനന്തപുരം, കൊല്ലം, കൊട്ടാരക്കര- പുനലൂർ ഭദ്രാസനങ്ങൾ ഉൾപ്പെടുന്ന തെക്കൻ മേഖല റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുയർത്തി സൗഹൃദ സെവൻസ് ഫുട്ബോൾ മത്സരം കൊട്ടാരക്കര എഴുകോൺ ടർഫിൽ വെച്ച് നടത്തുകയുണ്ടായി. കൊട്ടാരക്കര- പുനലൂർ ഭദ്രാസന സെക്രട്ടറി ഫാ ജോൺസൺ മുളമൂട്ടിൽ ഉദ്ഘാടനം നിർവഹിച്ചു.എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ.ബിജു എബ്രഹാം, ഫാ. മാത്യു പി ജോർജ്, ഫാ.ആശിഷ് ജയിംസ്,റീജണൽ സെക്രട്ടറി റീജൻ യോഹന്നാൻ, ജിമ്മി തങ്കച്ചൻ, ജിജോ ജോർജ്, രോഹിത് ജോൺ വർഗീസ്, ലിജു തോമസ്, ജെയ്സൺ ജി ജേക്കബ്, ജോജി ജേക്കബ് എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ തിരുവനന്തപുരം ഭദ്രാസനം വിജയികളായി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading