കളഞ്ഞുകിട്ടിയ ആറു ലക്ഷം രൂപ തിരിച്ചേൽപ്പിച്ച് യുവാവ് മാതൃകയായി; മെമെന്റോ നൽകി പി.സി.ഐ

വാർത്ത : അനീഷ് പാമ്പാടി

കോട്ടയം: വഴിമധ്യേ കളഞ്ഞുകിട്ടിയ
ആറു ലക്ഷം രൂപ പൊലിസിൽ ഏൽപ്പിച്ച് യുവാവ് മാതൃകയായി. പുതുപ്പള്ളി പാമ്പാടി വാഹന യാത്രയിൽ മീനടത്തു നിന്നുമാണ് വാകത്താനം നാലുനാക്കൽ സ്വദേശിയും പെന്തക്കോസ്ത് സഭാംഗവുമായ ബിനോയ് ജോണിന് പണം അടങ്ങിയ പൊതി ലഭിച്ചത്. വളരെ വേഗത്തിൽ മുന്നിൽ പോയ കാറിൽ നിന്നുമാണ് ബിനോയിക്ക് പണപ്പൊതി ലഭിച്ചത്. പിന്നാലെ പോയെങ്കിലും കാർ യാത്രക്കാരെ കണ്ടെത്താനായില്ല. തുടർന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഉടമയെ കണ്ടെത്തിയത്. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ കോട്ടയം ജില്ല ഭാരവാഹികൾ ബിനോയിക്ക് മെമെന്റോ നൽകി ആദരിച്ചു. ജില്ല സെക്രട്ടറി പാസ്റ്റർ സാജു ജോണിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ റ്റി വി തോമസാണ് മെമന്റോ നൽകിയത്. പാസ്റ്റർമാരായ അനീഷ് പാമ്പാടി, കെ വൈ ബേബി, സതിഷ് ഡേവിഡ്, ഷിബു കോട്ടയം തുടങ്ങിയവരും പങ്കെടുത്തു. സ്വന്തമായി സ്ഥലമോ വീടോ ഇല്ലാത്ത ബിനോയ് കുടുംബമായി വാടകവീട്ടിലാണ് പാർക്കുന്നത്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading