മൗണ്ട് സീയോൻ പുതിയ അധ്യയന വർഷം ആരംഭിച്ചു

മുളക്കുഴ: മൗണ്ട് സീയോൻ ബൈബിൾ സെമിനാരിയുടെ 2025-26 അധ്യയനവർഷത്തിന് തുടക്കം കുറിച്ചു. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മൗണ്ട് സീയോൻ ചാപ്പലിൽ വെച്ച് നടന്ന മീറ്റിംഗിൽ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി പ്രാർത്ഥിച്ച് സമർപ്പിച്ചു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യുക്കേഷൻ ഡയറക്ടർ ഡോ. ജെയ്സൺ തോമസ് മുഖ്യ സന്ദേശം നൽകി. മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പ്രിൻസിപ്പൽ റവ. നോബിൾ ജേക്കബ് മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. മറ്റ് അധ്യാപകരും പങ്കെടുത്തു. 1927-ൽ അമേരിക്കൻ മിഷനറിയായിരുന്ന റോബർട്ട് എഫ്. കുക്കിനാൽ മുളക്കുഴയിലെ സീയോൻ കുന്നിൽ ആരംഭിച്ച മൗണ്ട് സീയോൻ ബൈബിൾ സെമിനാരി പുതുതായി ആരംഭിച്ച എം.റ്റി.എച്ച് കോഴ്സ്, വിപുലമായ ഡിജിറ്റൽ ക്ലാസ് റൂം, വെബ്സൈറ്റ് തുടങ്ങി കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറ്റത്തിന്റെ പാതയിൽ സഞ്ചരിക്കുന്നു. പെന്തക്കോസ്ത് മൂല്യങ്ങൾക്കും 9 ദശാബ്ദങ്ങളുടെ പൈതൃകത്തിനും ഊന്നൽ നൽകി ഏറ്റവും മികച്ച വേദപഠനവും, ശുശ്രൂഷാ പരിശീലനത്തിനുള്ള അവസരങ്ങളും പ്രദാനം ചെയ്യുന്നു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, നേപ്പാളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവിടെ വേദപഠനം നടത്തുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading