സൗണ്ട് എഞ്ചിനീയർ കപിൽ രഞ്ജി തമ്പാൻ വാഹനാപകടത്തിൽ മരണപ്പെട്ടു

KE News Desk | Bahrain

ബഹ്റൈൻ മുൻ പ്രവാസിയും, പത്തനംതിട്ട മാരാമൺ മാർത്തോമ്മാ ഇടവകയിൽ മാരാമൺ പടിഞ്ഞാറ് പ്രാർത്ഥനയോഗത്തിൽ അമയിൽ കൊന്നാത്ത്, കപിൽ റെഞ്ജി (42)കാനഡായിൽ വാഹനാപകടത്തിൽ മരണപ്പെട്ടു.. കാലിഡോണിയ ഹാമിൽട്ടൺ ഹൈവേയിൽ നടന്ന കാറപകടത്തിലാണ് മരണം സംഭവിച്ചത്. അപകടം ഉണ്ടായ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിതികരിക്കുകയായിരുന്നു. നിരവധി ക്രൈസ്തവ – സെക്കുലർ ഗാനങ്ങൾക്ക് സംഗീതവും ശബ്ദമിശ്രണവും നടത്തിയിട്ടുണ്ട് കപിൽ.

ബഹ്‌റൈനിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ നിലയമായ റേഡിയോ വോയ്‌സിൽ ആറു വർഷത്തോളം സൗണ്ട് എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്ന കപിൽ പിന്നീട് കാനഡയിലേക്ക് കുടുംബസമേതം പോകുകയായിരുന്നു.ഭാര്യ അമ്പിളി, മക്കൾ ലൈറ, ലിയോറ.സംസ്കാരം പിന്നീട്..

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading