അജു പോൾ ( 52 ) അക്കരനാട്ടിൽ

വാർത്ത: ചാക്കോ കെ.തോമസ് , ബെംഗളൂരു

കൊച്ചി: സൗദി അറേബ്യയിലെ റിയാദിലുണ്ടായ വാഹനാപകടത്തിൽ പെന്തെക്കൊസ്ത് വിശ്വാസി അജു പോൾ ( 52 ) മരണമടഞ്ഞു.
ജൂൺ 7 ശനിയാഴ്ച രാത്രി അജുവും കുടുംബവും റിയാദിലുള്ള റ്റി.പി.എം പ്രാർഥനാ കൂട്ടായ്മയിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങി വരവേ നിയന്ത്രണം വിട്ട് അജുവിൻ്റെ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഉടനെ തന്നെ പോലീസ് എത്തി അശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമദ്ധ്യേ അജു മരണമടഞ്ഞു.
വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റ ഭാര്യ സ്മിതയെയും ഇളയ മകൻ എഡിസനേയും റിയാദിലെ ഷിമേസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പ്രാഥമിക ചികിത്സ നൽകി ഇളയ മകൻ എഡിസനെ ആശുപത്രിയിൽ നിന്നും വിട്ടയച്ചു. ബി.ബി.എ വിദ്യാർഥിയായ മൂത്ത മകൻ പോൾസൺ നാട്ടിലുണ്ട്.
ദി പെന്തെക്കൊസ്ത് മിഷൻ എറണാകുളം സെൻ്റർ കിഴക്കമ്പലം സഭയുടെ ആരംഭകാല വിശ്വാസികളായ വാലയിൽ വി.കെ.പൗലോസിൻ്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ . കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി സൗദി അറേബ്യയിലെ നാഷണൽ വാട്ടർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
ആത്മീയ കാര്യങ്ങളിൽ മുൻതൂക്കം കൊടുത്തിരുന്ന അജു, ഈദ് അവധിയായതിനാൽ സഭയിൽ നടക്കുന്ന 2 ദിവസത്തെ ഉപവാസ പ്രാർഥനയിൽ കുടുംബത്തൊടൊപ്പം സംബന്ധിച്ച്, വിശ്വാസികളൊടൊപ്പം ആഹാരവും കഴിച്ച് താമസസ്ഥലമായ നദീമിലേക്ക് മടങ്ങുമ്പോളായിരുന്നു അപകടം. മരണത്തിന് അര മണിക്കൂർ മുമ്പും നാട്ടിലുള്ള മാതാപിതാക്കളുമായി പ്രാർഥനയ്ക്ക് പോയി മടങ്ങി പോകുകയാണെന്ന് ഫോണിൽ സംസാരിച്ചിരുന്നു. ഈദ് അവധി കഴിഞ്ഞ് മൃതദേഹം ഉടനെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങൾ ആരംഭിക്കുമെന്ന് റിയാദിലെ വിശ്വാസികൾ പറഞ്ഞു. സഹോദരങ്ങൾ: ബിന്ദു ത്യൂ (ഖത്തർ), സിന്ദു ജവഹർ (ഐശ്വര്യ സ്റ്റുഡിയോ കോട്ടയം) .

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading