ആകാശവാണിയുടെയും ദൂരദർശന്റെയും അഡീഷണൽ ഡയറക്ടർ ജനറലായി രാജു വർഗ്ഗീസ് നിയമിതനായി

തിരുവനന്തപുരം : ആകാശവാണിയുടെയും ദൂരദർശന്റെയും അഡീഷണൽ ഡയറക്ടർ ജനറലായി രാജു വർഗീസ് നിയമിതനായി. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഗോവ എന്നിവ ഉൾപ്പെടുന്ന വെസ്റ്റ് സോണിന്റെ ചുമതല അദ്ദേഹം വഹിക്കും. ആകാശവാണിയുടെയും ദൂരദർശന്റെയും ഡെപ്യൂട്ടി ഡയറക്ടർ ജനറലായി കേരളത്തിന്റെ ചുമതല വഹിച്ചിരുന്നപ്പോഴായിരുന്നു ഈ നിയമനം. 1989 ബാച്ച് ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് സർവീസിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. അച്ച സെനു തോമസാണ് ഭാര്യ. തിരുവല്ല താലൂക്കിൽ, മുണ്ടിയപ്പള്ളിയിൽ, അങ്ങിൽത്താഴെ കുടുബാംഗമാണ്. പരേതനായ എം. ടി വര്ഗീസ് പിതാവും മാതാവ് അന്നമ്മ വര്ഗീസുമാണ്. മുണ്ടിയപള്ളി ശാലേം ഐ.പി.സി സഭ മാതൃ സഭയും, തിരുവനന്തപുരം താബോർ ഐ.പി.സി സഭാ അംഗവുമാണ് രാജു വർഗ്ഗീസ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading