ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ യൂത്ത് ക്യാമ്പ് ‘എല്യൂഥെരിയ 2025’ അനുഗ്രഹീത പരിസമാപ്തി

കുവൈറ്റ്: ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ യുവജന ക്യാമ്പ് ‘എല്യൂഥെരിയ 2025’ അബ്ബാസിയയിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു. 2025 ജൂൺ 8 ന് നടന്ന ക്യാമ്പ്, ലഹരി, സ്ക്രീൻ അഡിക്ഷൻ, ഇന്നത്തെ തലമുറയിലെ യുവജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള സ്വാതന്ത്ര്യം (എല്യൂഥെരിയ ) എന്നതായിരുന്നു പ്രധാന ചിന്താവിഷയം. പാസ്റ്റർ ജോസ് ഫിലിപ്പ് പ്രാർത്ഥിച്ചു ആരംഭിച്ച ക്യാമ്പ് എ.ഇ.സി.കെ സെക്രട്ടറി ബ്രദർ റോയി കെ. യോഹന്നാൻ ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ള നിരവധി നേതാക്കളുടെയും വിവിധ സഭകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം ഈ ചടങ്ങിന് മാറ്റുകൂട്ടി. അൽ മുല്ല എക്സ്ചേഞ്ച് കുവൈറ്റിന്റെ ജനറൽ മാനേജർ ബ്രദർ. ഫിലിപ്പ് കോശി, പാസ്റ്റർ. റെന്നി വെസ്ലിയും അദ്ദേഹത്തിന്റെ ‘ട്രാൻസ്ഫോമേഴ്സ്’ ടീമും ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ലഹരിയുടെയും അമിത സ്ക്രീൻ ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങളെക്കുറിച്ചും അവയിൽ നിന്ന് എങ്ങനെ മോചനം നേടാമെന്നതിനെക്കുറിച്ചും ആഴത്തിലുള്ള പഠനങ്ങൾ നടന്നു. ‘ട്രാൻസ്ഫോമേഴ്സ്’ വർഷിപ് ലീഡർ ബെന്നിസൺ ബാബു മാത്യുവിനോടൊപ്പം കെ.ഇ. കുവൈറ്റ് ചാപ്റ്റർ ക്വയറിന്റെയും നേതൃത്വത്തിൽ നടന്ന ആരാധനാ സെഷൻ പങ്കെടുത്തവർക്ക് ആത്മീയ ഉണർവ് നൽകി. ക്രൈസ്തവ എഴുത്തുപുര കുവൈറ്റ് ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റിയും ചാപ്റ്റർ അംഗങ്ങളും ക്യാമ്പിന്റെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു. ഈ യുവജന ക്യാമ്പ് യുവജനങ്ങൾക്ക് ഏറെ പ്രയോജനകരമായ അനുഭവമായി മാറി. വിവിധ സഭകളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് ഒരു പ്രധാന കാരണമായി. അൽ മുല്ല എക്സ്ചേഞ്ച് മുഖ്യ പ്രായോജകർ ആയിരുന്ന ഈ ക്യാമ്പിൽ പങ്കെടുത്തവർക്കും പിന്തുണ നൽകിയവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading