ഹൈറേഞ്ചിൽ കുരുന്നുകൾക്ക് സ്നേഹ സമ്മാനം നൽകി റാന്നി ഫാദേഴ്സ് ഹൗസ്

കട്ടപ്പന : റാന്നി, ഫാദേഴ് സ് ഹൗസ് തിയോളജിക്കൽ സെമിനാരി ഈ വർഷവും അദ്ധ്യയന വർഷം ആരംഭിക്കുന്നതിന്റ ഭാഗമായുള്ള പ്രവേശനോത്സവത്തോട് അനുബന്ധിച്ചു ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ സ്നേഹ സമ്മാനമായി നൽകി. കോഴിമല ട്രൈബൽ സ്കൂളിൽ നടന്ന പരിപാടിയിൽ കാഞ്ചിയർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് കോഴിമല രാജാവ് രാമൻ രാജമാന്നാന് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഫാദേഴ്സ് ഹൗസ് മിഷൻ കോ ഓർഡിനേറ്റർ പ്രിൻസ് മറ്റപ്പള്ളി, പഞ്ചായത് അംഗം വി. വി. ആനന്തൻ, ജയിമോൻ കോഴിമല തുടങ്ങിയവർ സംസാരിച്ചു. മുരിക്കാട്ടുകുടി സ്കൂളിൽ നടന്ന പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് വി പി. ജോൺ നിർവഹിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading