ശാരോൺ ഫെലോഷിപ്പ് യുഎഇ റീജിയൻ സി ഈ എം ഫാമിലി ഡേ ജൂൺ 6 ന്

ദുബായ്* : ശാരോൺ ഫെലോഷിപ്പ് യു എ ഈ റീജിയൻ  പുത്രിക സംഘടനയായ സി. ഈ എമ്മിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഫാമിലി മീറ്റ് ജൂൺ 6 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ദുബായ് സാമ റസിഡൻസ് മെയിൻ ഹോളിൽ വച്ച് നടത്തപ്പെടും. ആരാധന തിരുവചന ധ്യാനം, യുവജനങ്ങൾക്കും കുഞ്ഞുങ്ങൾക്കുമായുള്ള പ്രത്യേക സെക്ഷനുകൾ തുടങ്ങി വിവിധ ആത്മീയ പ്രോഗ്രാമുകക്ക് യുഎഇ റിജ്യനിലുള്ള വിവിധ കർതൃദാസന്മാർ നേതൃത്വം നൽകും. ആത്മീക ഗോളത്തിൽ പോലും കുടുംബ ബന്ധങ്ങൾ ശിഥിലമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ “മൂല്യാധിഷ്ഠിതമായ കുടുംബബന്ധങ്ങൾ കെട്ടിപ്പടുക്കുക” എന്ന സി. ഇ. എമ്മിന്റെ ഈ വർഷത്തെ പ്രഖ്യാപിത “തീം”മിൽ അധിഷ്ഠിതമായി വിവിധ സെക്ഷനുകളിലായി ക്ലാസുകൾ നടത്തപ്പെടും. യു.എ.ഇ റീജിയൻ സി. ഈ. എം പ്രസിഡണ്ട് പാസ്റ്റർ സന്തോഷ് സെബാസ്റ്റ്യൻന്റെ യും, സെക്രട്ടറി ബ്രദർ അസറിയാ  മാത്യുവിന്റെയും നേതൃത്വത്തിലുള്ള സി. ഇ എം, യു. എ.ഈ റീജിയൻ കമ്മിറ്റി പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading