പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ സ്റ്റീവ് രാജേഷ് (23) മുങ്ങിമരിച്ചു.

ഹരിപ്പാട് : ഒഡിഷയിൽ ദീർഘ വർഷങ്ങളായി കുടുംബമായി കർത്തൃശുശ്രൂഷയിൽ ആയിരിക്കുന്ന മിഷനറിയും, അനേക അനാഥ കുഞ്ഞുങ്ങളെ എടുത്ത് വളർത്തുന്ന മേഴ്‌സി മിഷൻ ഇന്ത്യ സ്ഥാപകനുമായ പ്രിയ കർത്തൃദാസൻ പാസ്റ്റർ രാജേഷ് കെ പിള്ളയുടെയും സിസ്റ്റർ ജിജി രാജേഷിന്റെയും ഇളയ മകൻ സ്റ്റീവ് രാജേഷ് (23 വയസ്സ്) മെയ്‌ 30 വെള്ളിയാഴ്ച്ച വൈകിട്ട് ശക്തമായ ഒഴുക്കിൽ പെട്ട് വെള്ളത്തിൽ മുങ്ങി മരണമടഞ്ഞു.

ഹരിപ്പാടിന്റെ അടുത്ത് പള്ളിപ്പാടുള്ള വീടിന്റെ അടുത്തെ ചിറയിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിൽ സ്റ്റീവ് രാജേഷ് നിന്നിരുന്ന മണ്ണ് തിട്ട ഇടിഞ്ഞ് വെള്ളത്തിൽ വീണ് ശക്തമായ ഒഴുക്കിൽ പെട്ട് മുങ്ങി മരണമടഞ്ഞു. ഈ സമയം ആരും തന്നെ സ്റ്റീവ് രാജേഷഷിന്റെ അടുത്ത് ഉണ്ടായിരുന്നില്ല. ഏറെ നേരം കഴിഞ്ഞിട്ടും മകനെ കാണാതെ വന്നപ്പോൾ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് അപകട വിവരം അറിയുന്നത്. പിന്നീട് മെയ്‌ 31 ശനിയാഴ്ച്ച രാവിലെയാണ് കുറച്ച് ദൂരെയുള്ള ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. പാസ്റ്റർ രാജേഷ് പിള്ള ചില ദിവസങ്ങൾക്ക് മുൻപ് മാത്രമാണ് കുടുംബമായി ഒഡിഷയിൽ നിന്നും നാട്ടിൽ അവധിക്ക് എത്തിയത്. ഈ ദിവസങ്ങളിൽ ഇവർ കുടുംബമായി ഒഡിഷയിലേക്ക് മടങ്ങി പോകുവാൻ ഒരുങ്ങുകയായിരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading