ഡെയ്സി എബ്രഹാം(46) ഓസ്ട്രേലിയയിൽ നിര്യാതയായി
സിഡ്‌നി (ഓസ്ട്രേലിയ): തിരുവനന്തപുരം പട്ടം വേപ്പുംതറ മലയിൽ കുടുംബാംഗവും ക്യാൻമ്പറയിലെ സ്വകാര്യ ആശുപത്രിയിൽ ഡേറ്റ മാനേജറായി സേവനമനുഷ്ഠിക്കുകയും ക്യാൻബറ പെന്തക്കോസ്തൽ സഭയിൽ കൂടിവരികയുമായിരുന്ന ഡെയ്സി എബ്രഹാം(46) സിഡ്‌നിയിൽ നിര്യാതയായി. അർബുധബാധയെ തുടർന്ന് ചില നാളുകളായി ചികിത്സയിലായിരുന്നു. ഭർത്താവ് രാഹുൽ ജോർജ്, ജോയൽ മിഖായേൽ ജോർജ് ഏക മകനാണ്. സംസ്കാരം സിഡ്‌നി പെന്തകോസ്തൽ വർഷിപ് സെന്ററിന്റെ നേതൃത്വത്തിൽ സിഡ്‌നി മക്കാർതർ മെമ്മോറിയൽ പാർക്കിൽ ജൂൺ 5 വ്യാഴാഴ്ച രാവിലെ 11 മണിക്ക് സിഡ്‌നിയിൽ നടക്കും. കുടുംബാംഗങ്ങൾ: കോശി എബ്രഹാം (പിതാവ്), ഗ്രേസി എബ്രഹാം (മാതാവ്),
നാൻസി എബ്രഹാം, ലിജു ജോൺ, ബെൻസി തോമസ് എബ്രഹാം, സെറിൻ എൽസ തോമസ് (സഹോദരങ്ങൾ). ദു:ഖത്തിലായിരിക്കുന്ന കുടുംബാഗംങ്ങളെ പ്രാർത്ഥനയിൽ വഹിച്ചാലും.



- Advertisement -

Comments are closed.