ഷെക്കായിന 2025ന് അനുഗ്രഹീത സമാപ്തി

ബെഹറിൻ: ബി.പി.സി ബെഹറിന്റെ ആഭിമുഖ്യത്തിൽ നടന്ന വാർഷിക കൺവെൻഷൻ ഷെക്കായിന 2025, മെയ് 26, 27, 28 തീയതികളിൽ സെഗയിലുള്ള ബി.എം.സി ഓഡിറ്റോറിയത്തിൽ വച്ച് അനുഗ്രഹീതമായി പര്യവസാനിച്ചു. അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയി ദൈവ കരങ്ങളിൽ പ്രാർത്ഥിച്ച് സമർപ്പിച്ച ഈ കൺവെൻഷനിൽ പാസ്റ്റർ ബി. മോനച്ചൻ മൂന്നു ദിവസവും മുഖ്യപ്രഭാഷകനായിരുന്നു. പാസ്റ്റർ പ്രെയ്സ് തോമസിന്റെ അധ്യക്ഷതയിൽ, ബെഥേൽ വോയിസ് ആരാധനയ്ക്ക് നേതൃത്വം നൽകി. വിവിധ സഭാ വിഭാഗങ്ങളിൽ നിന്നായി ധാരാളം ദൈവ ദാസന്മാരും ദൈവമക്കളും കൺവെൻഷനിൽ കടന്നു വന്ന് അനുഗ്രഹം പ്രാപിക്കുകയുണ്ടായി. കൺവെൻഷൻ ഒരു വലിയ അനുഗ്രഹമാക്കുവാൻ പ്രയത്നിച്ച എല്ലാവരോടും സഭാ സെക്രട്ടറി ബ്രദർ സോജു വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading