വലിയകുന്നം ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ഒരുക്കുന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും
വലിയകുന്നം : വലിയ കുന്നം ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീതവിരുന്നും നടത്തപ്പെടുന്നു. മാർച്ച് 31 ഏപ്രിൽ 1 2 3 തീയതികളിൽ കുരിശുമുട്ടം കാലായിൽ ബാബുക്കുട്ടിയുടെ ഭവനാങ്കണത്തിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. റവ എൻ.സി ജോസഫ് പായിപ്പാട്(NIBC പ്രസിഡന്റ് ), പാസ്റ്റർ പി.ടി മാത്യു അടൂർ(NIBC, ജനറൽ സെക്രട്ടറി), പാസ്റ്റർ എബി എബ്രഹാം (പത്തനാപുരം), പാസ്റ്റർ കെ.ജെ തോമസ് (കുമളി ), പാസ്റ്റർ അനിൽ കൊടിത്തോട്ടം, പാസ്റ്റർ അനീഷ് കാവാലം, പാസ്റ്റർ ടി.എം പാപ്പച്ചൻ (NIBC പായിപ്പാട് സെന്റർ പാസ്റ്റർ ) എന്നിവർ ദൈവവചനം സംസാരിക്കും. ന്യൂ ലൈഫ് ഗോസ്പൽ വോയ്സ്, വലിയകുന്നം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും.


- Advertisement -

Comments are closed.