ചർച്ച് ഓഫ് ഗോഡ് കണ്ണൂർ സെന്റർ കൺവൻഷൻ  

ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഹോം മിഷൻ ഡിപ്പാർട്ട്മെന്റിന്റെയും കണ്ണൂർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഏപ്രിൽ 24 മുതൽ 27 വരെ ബ്ലസ്സ് പരിയാരം കൺവൻഷൻ നടക്കും. എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ പരിയാരം ചർച്ച് ഓഫ് ഗോഡിന് സമീപമാണ് കൺവൻഷൻ ക്രമീകരിച്ചിരിക്കുന്നത്.

സെന്റർ മിനിസ്റ്റർ പാസ്റ്റർ. ആർ. എസ്. ദിനകർ ഉദ്ഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ വൈ. റെജി (സ്റ്റേറ്റ് ഓവർസീയർ), ഡോ. ഷിബു കെ മാത്യു (അസിസ്റ്റന്റ് ഓവർസീയർ), പാസ്റ്റർ. ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ സാം ചന്ദ്രശേഖർ തുടങ്ങിയവർ ദൈവവചനം ശുശ്രൂഷിക്കും. ക്രൈസ്റ്റ് സിംഗേഴ്സ് ചെങ്ങന്നൂർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.27 നു രാവിലെ 9 മുതൽ 1 മണി വരെ കണ്ണൂർ സെന്റർ സഭകളുടെ സംയുക്ത ആരാധന ഉണ്ടായിരിക്കും. ഹോം മിഷൻ ബോർഡ് മെമ്പർ പാസ്റ്റർ ഷൈജു തോമസ് കൺവൻഷന്റെ കൺവീനറായി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading