എ.ജി. റിവൈവൽ പ്രയറായ നിലയ്ക്കാത്ത പ്രാർത്ഥനയിൽ മാർച്ച് 1 മുതൽ 3 വരെ (Persecution & Revival) പ്രത്യേക സെമിനാർ

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

എ.ജി. മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന തുടർമാന ഓൺലൈൻ പ്രാർത്ഥനയായ
റിവൈവൽ പ്രയറിൽ മാസാരംഭ പ്രത്യേക പ്രോഗ്രാമായി ‘Persecution & Revival’എന്ന പേരിൽ പ്രത്യേക പ്രാർത്ഥന മാർച്ച് 1മുതൽ 3 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കും. ദിവസവും ഇന്ത്യൻ സമയം രാത്രി 8 മുതൽ 10 വരെ നടക്കുന്ന മീറ്റിംഗുകളിൽ ഡറാഡൂൺ ന്യൂ തിയോളജിക്കൽ കോളേജ് സ്ഥാപകൻ ഡോ.ജോർജ് സി കുരുവിള , മിഷണറിമാരായ ഡോ.ഫിലിപ്പ് ജോൺ ഒറീസ, പാസ്റ്റർ ചാണ്ടി വർഗീസ് ഡൽഹി എന്നിവർ മുഖ്യസന്ദേശങ്ങൾ നല്കും. പാസ്റ്റേഴ്സ് സണ്ണി ലൂക്കോസ്, യു.കെ, സജു നിക്കോളാസ്, യു.പി, എബിൾ വി.വി.ഛത്തീസ്ഗഡ് എന്നിവർ ഓരോ ദിവസങ്ങളിലും അദ്ധ്യക്ഷത വഹിക്കും.പാസ്റ്റർ സാം ചുങ്കത്ത്, കാനഡ, നാകൂർ എ ജി ചർച്ച് ക്വയർ യുപി, മെൽവിൻ സാം & സൂരജ് ഡോഗ്രാ ഡൽഹി എന്നിവർ ഗാനശുശ്രൂഷ നയിക്കും.

News Middle Advt Banner

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ലോക ഉണർവിനായി സഭകളെയും വ്യക്തികളെയും ദൈവം ഉപയോഗിക്കേണ്ടതിനായി ഊന്നൽ നല്കി പ്രാർത്ഥിക്കുമ്പോൾ തന്നെ ഏതൊരു പ്രാർത്ഥനാ വിഷയങ്ങളെയും ഏറ്റെടുത്ത് മദ്ധ്യസ്ഥത വഹിച്ചു പ്രാർത്ഥിച്ചു വരുന്നു . രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർമാനമായി Zoom പ്ലാറ്റ്ഫോമിൽ നടക്കുന്നു.
ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. നിരന്തര പ്രാർത്ഥനയോടൊപ്പം വ്യത്യസ്തങ്ങളായ ആത്മീയ പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.
Zoom ID: 89270649969
പാസ്കോഡ്: 2023
എന്നീ ഐ.ഡി.യും പാസ്കോഡും ഉപയോഗിച്ചോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെയോ
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
എല്ലായ്പ്പോഴും മീറ്റിംഗിൽ പ്രവേശിക്കാവുന്നതാണ്. പ്രാർത്ഥിക്കാനും പ്രാർത്ഥനാ വിഷയങ്ങൾ പങ്കുവയ്ക്കുവാനും ഏതു സമയത്തും മീറ്റിംഗിൽ ജോയിൻ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ ജോമോൻ കുരുവിള 6235355453, പാസ്റ്റർ ഇസഡ്.ഏബ്രഹാം 9447223957 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading