ബ്ലെസ്സ് അടിമാലി ഫെബ്രുവരി 13 മുതൽ

അടിമാലി: അടിമാലി പ്രയർ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 13 വ്യാഴം മുതൽ 16 ഞായർ വരെ അടിമാലി പഞ്ചായത്ത്‌ ഗ്രൗണ്ടിൽ വച്ച് ബ്ലെസ് അടിമാലി എന്ന പേരിൽ സുവിശേഷ മഹായോഗങ്ങൾ നടക്കും.

ദിവസവും വൈകുന്നേരം 5 30 മുതൽ 9 വരെ നടക്കുന്ന വിവിധ മീറ്റിംഗുകളിൽ പാസ്റ്റർമാരായ എബി എബ്രഹാം പത്തനാപുരം, അജി ആന്റണി റാന്നി, കെ ജെ തോമസ് കുമളി, റെജി മാത്യു ശാസ്താംകോട്ട എന്നിവർ ദൈവ വചനം ശുശ്രൂഷിക്കും. തൊടുപുഴ ജെറുസലേം വോയിസ് നേതൃത്വം നൽകുന്ന ഗാന ശുശ്രൂഷയിൽ സുപ്രസിദ്ധ ഗായകരായ ഇമ്മാനുവേൽ കെ.ബി., ഷാരൂൺ വർഗീസ് എന്നിവർ ആരാധനക്ക് നേതൃത്വം നൽകും.
കഴിഞ്ഞ 13 വർഷമായി അടിമാലിയിലും പരിസര പ്രദേശങ്ങളിലും ഉള്ള ദൈവദാസന്മാരും ദൈവ മക്കളും സഭാ വ്യത്യാസം കൂടാതെ ദേശത്തിന്റെ വിടുതലിനായും, സഭകളുടെ ഉണർവിനായും, രാജ്യത്തിന്റെ അനുഗ്രത്തിനായും പ്രാർത്ഥനക്കയി കൂടിവരുന്ന ഒരു കൂട്ടായ്മയാണ് അടിമാലി പ്രയർ ഫെലോഷിപ്. എല്ലാ മാസത്തിന്റെയും രണ്ടാമത്തെ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ 1.30 വരെ ഈ പ്രാർത്ഥന നടക്കുന്നു. പാസ്റ്റർ കെ കെ സണ്ണി ഈ പ്രാർത്ഥനക്കു നേതൃത്വം നൽകി വരുന്നു.
ബ്ലെസ് അടിമാലി 2025 ന്റെ അനുഗ്രഹത്തിനായി വിപുലമായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. പാസ്റ്റർ കെ കെ സണ്ണി (ചർച്ച് ഓഫ് ഗോഡ്), പാസ്റ്റർ ജോയി പെരുമ്പാവൂർ (IPC), പാസ്റ്റർ കെ എസ് മോനിച്ചൻ (ശാരോൺ ഫെല്ലോഷിപ് ചർച്ച്), പാസ്റ്റർ തിമോത്തിയാസ് കെ (ന്യൂ ലൈഫ് ചർച്ച് ), പാസ്റ്റർ മനോജ്‌ വര്ഗീസ് (ഏ ജി), പാസ്റ്റർ പി ടി ആന്റണി (ചർച്ച് ഓഫ് ഗോഡ് ) എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുന്നു.
സഭകളുടെ ഐക്യതയും ദേശത്തിൻ്റെ ഉണർവും ആണ് മീറ്റിങ്ങിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
വാർത്ത: സന്തോഷ് ഇടക്കര

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading