റ്റി.പി.എം തിരുവല്ല സെന്റർ സുവിശേഷ വിളംബര ജാഥ ഇന്ന്
തിരുവല്ല: ദി പെന്തെക്കോസ്ത് മിഷൻ തിരുവല്ല സെന്റർ വാർഷിക കൺവൻഷന് മുന്നോടിയായി നടക്കുന്ന സുവിശേഷ വിളംബര ജാഥ ഇന്ന് ജനുവരി 19 ന് നടക്കും.
വൈകിട്ട് 3.30 ന് പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള തിരുവല്ല സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും ആരംഭിക്കുന്ന സുവിശേഷ വിളംബര ജാഥ റ്റി.കെ റോഡ് വഴി കറ്റോട് റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ സമാപിക്കും. തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും റാലിയിൽ പങ്കെടുക്കും.
തിരുവല്ല സെന്റർ കൺവൻഷൻ ജനുവരി 23 വ്യാഴം മുതൽ 26 ഞായർ വരെ കറ്റോട് റ്റി.പി.എം
കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.


- Advertisement -


Comments are closed.