തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പറ്റിൽ നവതിയിലേക്ക്; ജനുവരി 19 ന് ഉത്ഘാടനം

തിരുവല്ല: ആതുര ശുശ്രൂഷയുടെ ഒമ്പത് പതിറ്റാണ്ടുകൾ പിന്നിടുന്ന തിരുവല്ല മെഡിക്കൽ മിഷന്റെ നവതി ആഘോഷം ജനുവരി 19 ഞായറാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വിണ ജോർജ് ഏഴ് മാസങ്ങൾ നീണ്ടു നിൽക്കുന്ന നവതി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ മുഖ്യാതിഥിയായിരിക്കും,
എം പി മാരായ ആൻ്റോ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, എം ൽ എ മാരായ മാത്യു ടി തോമസ്, ജിനീഷ് കുമാർ, പ്രമോദ് നാരായണൻ, ജോബ് മൈക്കിൾ, എം സ് അരുൺ കുമാർ മുനിസിപ്പൽ ചെയർപേഴ്‌സൺ അനു ജോർജ്ജ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും. സാമൂഹ്യ നന്മ ലക്ഷ്യമാക്കിയുള്ള എട്ട് പരിപാടികൾക്ക് അന്ന് തുടക്കം കുറിക്കും.

വയലിനിൽ സംഗീതത്തിൻറെ മായിക പ്രപഞ്ചം ഒരുക്കുന്നെ ഫ്രാൻസിസും കീബോർഡിലെ സ്വരങ്ങൾ കൊണ്ട് അമ്മാനമാടുന്ന യേശുദാസും ഒന്നിക്കുന്ന വിസ്മയ സംഗിതസന്ധ്യയും ഉദ്ഘടനത്തെ തുടർന്ന് ഉണ്ടായിരിക്കും.

ഉത്ഘാടനചടങ്ങിൽ പങ്കെടുക്കുന്നവർക്കു നവതി സൂപ്പർ ഹെൽത്ത് ചെക്ക് അപ്പ് കൂപ്പൺ ലഭിക്കും. 3000 രൂപയുടെ ആരോഗ്യ പരിശോധന 499 രൂപയ്ക്കു സാധ്യമാക്കുന്ന പദ്ധതിയാണിത്. നവതി ആഘോഷങ്ങളുടെ സമാപനസമ്മേളനം ജൂലൈ മാസത്തിൽ നടക്കും.

കോർപ്പറേറ്റ് ചെയർമാൻ ജോർജ് കോശി മൈലപ്ര, കോർപ്പറേറ്റ് സെക്രട്ടറി & സിഇഒ ബെന്നി ഫിലിപ്പ്, ജോയിൻ്റ് ട്രെഷറർ രാജു തോമസ്, മെഡിക്കൽ ഡയറക്ടർ കേണ (റിട്ട) ഡോ. ഡെന്നിസ് എബ്രഹാം. അസിസ്റ്റൻ്റ് അഡ്‌മിനിസ്ട്രേറ്റർ റൗളി മാത്യു. മാർക്കറ്റിംഗ് മാനേജർ ജിജോ മാത്യു. എച്ച് ആർ മാനേജർ നിസി ഈപ്പൻ എന്നിവർ തിരുവല്ലയിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading