ഐപിസി ജനറൽ കൺവൻഷന് കുമ്പനാട് കൺവൻഷന് തുടക്കമായി

കുമ്പനാട്: ഇന്ത്യൻ പെന്തെക്കോസ്ത്‌ ദൈവസഭ (ഐപിസി) കുമ്പനാട് ജനറൽ കൺവെൻഷന് ഇന്നലെ വൈകിട്ട് തുടക്കമായി. വൈകിട്ട് 5.30 ന് ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് അധ്യക്ഷതയിൽ
ജനറൽ പ്രസിഡൻറ് പാസ്റ്റർ ടി. വൽസൻ ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്തു.

News Middle Advt Banner

കഴിഞ്ഞ കാലങ്ങളിൽ യെഹോവ ഇത്രത്തോളം സഹായിച്ചു എന്ന് മാത്രമേ നമ്മുക്ക് പറയാൻ കഴിയു. നമ്മുടെ പ്രസ്ഥാനത്തെയും, നമ്മുടെ വ്യക്തിപരമായ ജീവിതത്തെയും ദൈവം ഇത്രത്തോളം ദൈവം നടത്തി.
ദൈവസാന്നിധ്യം നമ്മിൽ ഉണ്ടാകണമെങ്കിൽ
താഴ്മ ,വിശുദ്ധി, ദൈവത്തോടുള്ള അതിയായ ആഗ്രഹം ഉണ്ടായിരിക്കണം.ഈ ദിവസങ്ങളിൽ അത്‌ പ്രാപിക്കാനുള്ള സമർപ്പണവും, ദാഹവും ഉണ്ടായിരിക്കണമെന്ന് പാസ്റ്റർ ടി. വത്സൻ എബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പാസ്റ്റർ വി. ജെ മുഖ്യ സന്ദേശം നൽകി.

101 മത് കൺവൻഷൻ പാട്ടു പുസ്‌തകം വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ്പ് പി. തോമസ് പ്രകാശനം ചെയ്തു .പാസ്റ്റർ വി.ജെ തോമസ് മുഖ്യ പ്രഭാഷണം നടത്തി.

സുവിശേഷ യോഗം, ബൈബിൾ ക്ലാസ്, മിഷൻ ചലഞ്ച്, വിദ്യാർത്ഥി യുവജന സമ്മേളനം, വിമൻസ് ഫെലോഷിപ്പ് സമ്മേളനം, യംങ് പ്രൊഷണൽ മീറ്റ് എന്നിവ കൺവൻഷനോടനുബന്ധിച്ച് നടക്കും. ഇൻഡ്യയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നും വിദേശത്തു നിന്നുമുള്ള ശുശ്രൂഷകൻമാരും കൺവൻഷനിൽ പങ്കെടുക്കുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ പാസ്റ്റർമാരായ വത്സൺ എബ്രഹാം, ഫിലിപ്പ് പി തോമസ്, ബേബി വർഗീസ്, തോമസ് ജോർജ്,രാജു ആനിക്കാട്, ജോൺ കെ മാത്യു കെ ജെ തോമസ്, സണ്ണി ഫിലിപ്പ്, ഷാജി ഡാനിയേൽ, സാബു വര്ഗീസ്, കെ സി തോമസ്, ഷിബു തോമസ്, വിത്സൻ വർക്കി, വിത്സൻ ജോസഫ് രാജു മേത്ര, ജെയിംസ് ജോർജ്, സണ്ണി കുര്യൻ, എം സ് സാമുവൽ, ബാബു ചെറിയാൻ തുടങ്ങിയവർ രാത്രി യോഗങ്ങളിൽ പ്രസംഗിക്കും.

‘എബനേസർ യഹോവ യിരേ’ എന്നതാണ് ഈ വർഷത്തെ കൺവൻഷൻറെ ചിന്താവിഷയം പ്രശസ്ത ഗായകരോടൊപ്പം കൺവൻഷൻ ക്വയർ ഗാന ശുശ്രൂഷ നിർവഹിക്കും.

ജനറൽ കൗൺസിൽ ഭാരവാഹികളായ പ്രസിഡൻറ് പാസ്റ്റർ ടി. വത്സൻ എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ ഫിലിപ് പി.തോമസ്, ജനറൽ സെക്രട്ടറി പാസ്റ്റർ ബേബി വർഗീസ് ജോയിന്റ്റ് സെക്രട്ടറിമാരായ പാസ്റ്റർ തോമസ് ജോർജ്, വർക്കി ഏബ്രഹാം കാച്ചാണത്ത്, ട്രഷറർ ജോൺ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ ചുമതലയിൽ ക്രമീകരണങ്ങൾ പൂർത്തി ആയതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading