ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ

പത്തനംതിട്ട :ഐപിസി പത്തനംതിട്ട സെന്റർ കൺവൻഷൻ ഇന്ന് മുതൽ ഞായർ വരെ വിളവിനാൽ ബഥേൽ ഗ്രൗണ്ട്, പുത്തൻപീടിക വൈകിട്ട് 6 മണി മുതൽ 9 മണി വരെ നടത്തപ്പെടും. പാ.ഡോ.വിൽ‌സൺ ജോസഫ് ( ഐപിസി ഐപിസി പത്തനംതിട്ട സെന്റർ പ്രസിഡന്റ്‌ ) ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. ഫെയ്ത് ബ്ലെസ്സൺ, പാ. ഷാജു സി. ജോസഫ്, പാ. ബിനു പറക്കോട്,പാ. ഷാജി എം. പോൾ, പാ. തോമസ് ഫിലിപ്പ്, പാ. ജോ വിൽ‌സൺ, കാനഡ എന്നിവർ പ്രസംഗിക്കും. വെള്ളിയാഴ്ച പകൽ ഉപവാസ പ്രാർത്ഥന, പി. വൈ. പി. എ, സൺ‌ഡേ സ്കൂൾ, വുമൺസ് ഫെലോഷിപ് എന്നിവയുടെ സെന്റർ വാർഷീക മീറ്റിംഗ് പകൽ മീറ്റിംഗിൽ നടത്തപ്പെടും.ഞായറാഴ്ച രാവിലെ 8:30 മുതൽ ഉച്ചക്ക് 12:30 വരെ സംയുക്ത ആരാധന ഉണ്ടായിരിക്കും. സ്പിരിച്ചുൽ വോയിസ്‌ ഗാന ശുശ്രുഷക്ക് നേതൃത്വം നൽകും.പാ. സാം പനച്ചയിൽ ( വൈസ് പ്രസിഡന്റ്‌) പാ. മോൻസി സാം ( സെക്രട്ടറി) ബ്രദർ. സജി ജോൺ ( ട്രഷറാർ)ബ്രദർ. ബിജു കൊന്നപ്പാറ (പബ്ലിസിറ്റി കൺവീനവർ) എന്നിവർ കൺവൻഷന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading