ലണ്ടനിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു
ലണ്ടൻ : യുകെയിൽ മലയാളി വിദ്യാർഥിനി കുഴഞ്ഞു വീണു മരിച്ചു.
ഗുജറാത്തിലെ രാജ്‌ഘോട്ടിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ ഷാജി വർഗീസിൻ്റെ മകൾ സ്‌റ്റെനി എലിസബത്ത് ഷാജി (27) ആണ് മരിച്ചത്. പുതുവർഷ ദിനത്തിൽ അർദ്ധരാത്രി 1 മണിയോടെയായിരുന്നു മരണം.

യൂണിവേഴ്‌സിറ്റി ഓഫ് ഈസ്‌റ്റ് ലണ്ടനിലെ എംഎസ് സി സൈക്കോളജി വിദ്യാർഥിനിയാണ്. കഴിഞ്ഞ വർഷമാണ് വിദ്യാർഥി വീസയിൽ യുകെയിൽ എത്തിയത്. ലണ്ടനിലെ വെമ്പ്ളിയിൽ സഹവിദ്യാർഥികൾക്ക് ഒപ്പം താമസിച്ചു വരികയായിരുന്നു.
ഒരാഴ്ച്‌ച മുൻപ് സ്‌റ്റെനിക്ക് പനി, ചുമ തുടങ്ങിയ ശാരീരിക അസ്വസ്‌ഥതകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ രോഗാവസ്‌ഥ മൂർച്‌ഛിക്കുകയും തൊട്ടടുത്തുള്ള കമ്മ്യൂണിറ്റി ഹോസ്‌പിറ്റലിൽ ചികിത്സ തേടുകയയുമായിരുന്നു.
സ്റ്റെനിയുടെ അപ്രതീക്ഷിത വേർപാടിലുണ്ടായ ഞെട്ടലിലാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും. മൃതദേഹം ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്‌പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. ഗുജറാത്തിലുള്ള മാതാപിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ലണ്ടൻ സെന്റ്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്. മറ്റ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിച്ചു സാംസ്‌കരിക്കുന്നതിനാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. കുഞ്ഞുമോളാണ് മാതാവ്. ആൽബി സഹോദരൻ.


- Advertisement -


Comments are closed.