വൈ. പി ഇ കൊട്ടാരക്കര സോണൽ ക്യാമ്പിനു അനുഗ്രഹ സമാപ്തി

 

കൊട്ടാരക്കര : വൈ പി ഈ കൊട്ടാരക്കര സോണൽ ക്യാമ്പിന് അനുഗ്രഹിത സമാപനം. സോണൽ രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി പ്രാർത്ഥിച്ച് ഉദ്ഘാടനം ചെയ്തു. ക്യാമ്പിൽ പാസ്റ്റർ അഭിമന്യു അർജുൻ , പാസ്റ്റർ ശ്യം പുനലൂർ , സുവി.ആഷേർ ജോൺ , സിസ്റ്റർ രഞ്ജി സാം , പാസ്റ്റർ ഗ്ലാഡ്സൺ വി കരോട്ട് , പാസ്റ്റർ കാലേബ് ജി ജോർജ് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സുകൾ നയിച്ചു. വൈ.പി.ഈ കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിച്ച പൊതു മീറ്റിംഗിൽ ദൈവസഭ കേരള സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി ദൈവവചന സന്ദേശം നൽകി. സമാപന സന്ദേശം അസിസ്റ്റന്റ് ഓവർസിയർ പാസ്റ്റർ ഡോ.ഷിബു കെ മാത്യു നൽകി.

വിവിധ സെഷനുകളിൽ വൈ. പി ഈ കൊട്ടാരക്കര സോണലിലെ സെന്റർ പാസ്റ്റേഴ്സ്, വൈ.പി. ഈ സ്റ്റേറ്റ് ബോർഡ് അംഗങ്ങൾ, കൊട്ടാരക്കര സോണലിലെ കമ്മിറ്റി അംഗങ്ങളായ കർത്തൃ ദാസന്മാർ അധ്യക്ഷത വഹിച്ചു. കിഡ്സ് സെക്ഷൻ അനുഗ്രഹീതമായി സിസ്റ്റർ ജിജി പോൾ, ബ്ലെസ്സൺ പി രാജൻ നയിച്ചു. ബ്ലെസ്സൻ ജോൺ പണിക്കർ(കോർഡിനേറ്റർ), പാസ്റ്റർ ജിബിൻ ജോൺസൻ(സെക്രട്ടറി),പാസ്റ്റർ മാത്യു സാമുവേൽ(ട്രെഷറർ)എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി ക്യാമ്പിന് ക്രമീകരണങ്ങൾ ചെയ്തു.

സോണൽ രക്ഷാധികാരി പാസ്റ്റർ ഷിജു മത്തായി പ്രാർത്ഥിച്ച് ആശീർവാദത്തോടെ വൈ.പി.ഈ കൊട്ടാരക്കര സോണൽ പ്രഥമ ക്യാമ്പിനു തിരശ്ശീല വീണു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading