ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പോത്താനിക്കാട് ആരാധനാലയ സമർപ്പണ ശുശ്രൂഷയും സംഗീതസന്ധ്യയും ഡിസംബർ 29 ന്

പോത്താനിക്കാട്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് പോത്താനിക്കാട് ആരാധനാലയ സമർപ്പണ ശുശ്രൂഷയും സംഗീതസന്ധ്യയും 2024 ഡിസംബർ 29 ന് ഞായറാഴ്ച രാവിലെ 08.30 മുതൽ നടക്കും.
ശാരോൻ ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ഏബ്രഹാം ജോസഫ് ആരാധനാലയ സമർപ്പണ ശുശ്രൂഷ നിവർഹിക്കും. പാസ്റ്റർ തോമസ് ചാക്കോ റീജിയൻ പാസ്റ്റർ, പെരുമ്പാവൂർ) സന്നിഹിതനായിരിക്കും.
സംഗീതസന്ധ്യ വൈകുന്നേരം 06 മണി മുതൽ നടക്കും. ബ്രദർ യാക്കൂബ്,സിസ്റ്റർ ബ്യൂല,ബ്രദർ ജോസ് പൂമാല ബ്രദർ ജിസ്സൻ,പാസ്റ്റർ ഫിന്നി തോമസ് തുടങ്ങിയവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ.ഷിബു മാത്യു പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading